കോവിഡ് വന്നവരിലെ ബ്ലാക്ക് ഫംഗസ് ബാധ കൂടുതല്‍ പേരിലേക്ക്; ജാഗ്രതാ നിര്‍ദേശം

അര്‍ബുദ രോഗികളിലും പ്രമേഹ രോഗികളിലുമാണ് ബ്ലാക്ക് ഫംഗസ് മാരകമാകുന്നതെന്ന് വിദഗ്ധര്‍. പുതിയ ഫംഗസിനെക്കുറിച്ച് അറിയാം, ശ്രദ്ധാലുക്കളായിരിക്കാം.

Update: 2021-05-17 10:02 GMT

കോവിഡ് ബാധിച്ചവരില്‍ കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് ബാധ കൂടുതല്‍ പേരിലേക്ക്, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും മാത്രം കാണപ്പെട്ടിരുന്ന ഫംഗസ് കേരളത്തിലും ചില രോഗികളില്‍ൃ കാണപ്പെട്ടതിനു പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം.

പ്രമേഹ രോഗികള്‍, അര്‍ബുദം ബാദിച്ചവര്‍, അവയവം മാറ്റിവച്ചവര്‍ എന്നീ വിഭാഗക്കാരാണ് പ്രത്യേകം ശ്രദ്ധ പാലിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം അമിത സ്‌റ്റെറോയ്ഡ് ഉപയോഗമാണ് രോഗത്തിലേക്ക് നയിക്കുന്നതെന്ന അഭിപ്രായവുമായി എയിംസ് ഡയറക്റ്റര്‍ രണ്‍ദീപ് ഗുലേറിയ രംഗത്ത് വന്നു. ഇതോടെ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഈ മാരക ഫംഗസ്.
കേരളത്തില്‍ ഇതിനോടകം തന്നെ ഏഴു പേരില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതായാണു വിവരം. എച്ച്‌ഐവി ബാധിതരിലും ദീര്‍ഘകാല പ്രമേഹരോഗികളിലും കോവിഡാനന്തരം രോഗബാധ കൂടുതലായി കാണുന്നുവെന്നാണ് പഠനങ്ങള്‍. ഐസിയുകളില്‍ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കണമെന്നും ഡിസ്ചാര്‍ജ് സമയത്ത് മുന്നറിയിപ്പ് നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മാസ്‌ക് വയ്ക്കലാണ് ഏക പോംവിഴി ഇത്തരക്കാര്‍ വീട്ടിലും മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം.
കോവിഡ് കേസുകള്‍ വര്‍ധിക്കുകയും കൂടുതല്‍ മരണനിരക്ക് ഉണ്ടാകുകയും ചെയ്യുന്നതിനാല്‍ രണ്ട് അണുബാധകള്‍ - ഫംഗസ്, ബാക്ടീരിയ എന്നിവ മാരകമാകുമെന്നതിനാല്‍ അണുബാധാ നിയന്ത്രണ രീതികളുടെ പ്രോട്ടോക്കോളുകള്‍ ആശുപത്രികള്‍ കര്‍ശനമായി പാലിക്കണമെന്നും ഗുലേറിയ അഭ്യര്‍ത്ഥിച്ചു.
പനി, തലവേദന, കണ്ണിനും ചുവപ്പുംവേദനയും, മൂക്കൊലിപ്പ്, സൈനസൈറ്റിസ്, നെഞ്ചുവേദന തുടങ്ങിയവയാണ് ഫംഗസ് ബാധയുടെ രോഗ ലക്ഷണങ്ങളാണ്. കോവിഡ് ഭേദമായവര്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. മുഖം, മൂക്ക്, കണ്ണിന്റെ ഭ്രമണപഥം, തലച്ചോറ് എന്നിവയെ ബാധിക്കുന്ന മ്യൂക്കോമൈക്കോസിസ് കാഴ്ച നഷ്ടപ്പെടാന്‍ പോലും കാരണമാകും. ഇത് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കാനും രണ്‍ദീപ് ഗുലേറിയ പറയുന്നു.


Tags:    

Similar News