കോവിഡ് വാക്‌സിന്‍ രണ്ടാംഡോസ്: ബ്രിട്ടന്‍ ഇടവേള കുറയ്ക്കുമ്പോള്‍ ഇന്ത്യ കൂട്ടുന്നു
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് ആറുമാസത്തിനുള്ളില്‍ ആയാല്‍ മതിയെന്ന് വിദഗ്ധര്‍
കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ രണ്ടാംഡോസ് വൈകുന്നതില്‍ ആശങ്ക വേണ്ടെന്നും ആറുമാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും എടുത്താല്‍ മതിയെന്നും ഒരു വിഭാഗം വിദഗ്ധര്‍. കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിനിടയിലെ ഇടവേള 12-16 ആഴ്ച വരെ ദീര്‍ഘിപ്പിച്ചിരുന്നു.
നേരത്തെ കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള നാലാഴ്ചയായിരുന്നു. പിന്നീട് അത് ആറാഴ്ചയാക്കി. അത് പിന്നീട് 12-16 ആഴച വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
അതിനിടെ കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്ത് ബ്രിട്ടന്‍ രണ്ടാം ഡോസ് വാക്‌സിനിടയിലെ ഇടവേള 12 ആഴ്ചയില്‍ നിന്ന് എട്ടാഴ്ചയായി ചുരുക്കി.
വാക്‌സിന്‍ ദൗര്‍ലഭ്യവും കൂടി കണക്കിലെടുത്താണ് ഇന്ത്യയില്‍ രണ്ടാംഡോസ് വാക്‌സിന്റെ ഇടവേള കൂട്ടിയിരിക്കുന്നതെന്ന് ഇമ്യൂണോളജിസ്റ്റുകള്‍ പറയുന്നുണ്ട്.