പ്രമേഹത്തെ പ്രതിരോധിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഏതൊക്കെ സാഹചര്യങ്ങളാണ് നമ്മെ പ്രമേഹരോഗികളാക്കുന്നത് എന്ന് പലരും ശ്രദ്ധിക്കാറില്ല. ഇതാ പ്രമേഹം വരാതിരിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോള്‍ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ് പ്രമേഹമെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ ഏതൊക്കെ സാഹചര്യങ്ങളാണ് നമ്മെ പ്രമേഹരോഗികളാക്കുന്നത് എന്ന് പലരും ശ്രദ്ധിക്കാറില്ല. ഇതാ പ്രമേഹം വരാതിരിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വ്യായാമം ചെയ്യൂ പതിവായി
ജിമ്മില്‍ പോയില്ലെങ്കിലും വീട്ടിലെങ്കിലും പതിവായി വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നീന്തല്‍, നൃത്തം, യോഗാസന എന്നിവ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ശരീരഭാരം തടയുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളാണ്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസേന നടക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ജങ്ക് ഫുഡ് വേണ്ട
നിറം അധികമുള്ളതും ഏറ്റവും എളുപ്പത്തില്‍ കിട്ടുന്നതുമായ പാക്ക്ഡ് ഫുഡ്‌സ് ,ജ്യൂസ് എന്നിവ വേണ്ട. ഇത്തരത്തിലുള്ള ഭക്ഷണങ്ങളില്‍ മധുരവും ഉപ്പും കൊഴുപ്പും കൂടുതലാണ്. പകരം വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് നല്ലത്.
പുകവലി വേണ്ട
പ്രമേഹസാധ്യത കൂട്ടുന്ന മറ്റൊരു ഘടകമാണ് പുകവലി. പുകവലിക്കാരില്‍ രോഗസാധ്യത 45 ശതമാനം കൂടുതലാണ്.
ഇലക്കറികള്‍ നിറഞ്ഞ ഡയറ്റ്
പച്ചനിറത്തിലുള്ള ഇലക്കറികള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നടത്തം ശീലമാക്കാം
കഴിയുമ്പോള്‍ ഒക്കെ നടക്കാന്‍ ശ്രമിക്കുക. നാല്‍പ്പത് കഴിഞ്ഞവര്‍ ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച് അത്താഴത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുമ്പ് നടത്തിയ ചില ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചെറിയ ദൂരങ്ങള്‍ നടന്നു പോകാന്‍ ശീലമാക്കാം.