ഡയറ്റ് ചെയ്യുന്നവര്‍ക്ക് കോണ്‍ഫ്‌ളേക്‌സ് ആണോ ഓട്‌സ് ആണോ നല്ലത്?

ഒരു കപ്പ് കോണ്‍ഫ്ളേക്സില്‍ 1.85 ഗ്രാം പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ കോണ്‍ഫ്‌ളേക്സിന്റെ ഗ്ലൈസമിക് സൂചിക ഉയര്‍ന്നതാണ്. ഭാരം നിയന്ത്രിക്കുന്നവരും പ്രമേഹമുള്ളവരും ഏതാണ് കഴിക്കേണ്ടത്. ഇതാ കോണ്‍ഫ്‌ളേക്‌സിനെക്കുറിച്ചും ഓട്‌സിനെക്കുറിച്ചും ചില ആരോഗ്യകാര്യങ്ങള്‍.

Update:2021-02-13 12:30 IST

ഈ തിരക്കുനിറഞ്ഞ ജീവിതത്തില്‍ മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷണമായി കോണ്‍ഫ്‌ളേക്‌സും ഓട്‌സുമെല്ലാം മാറിയിരിക്കുകയാണ്. ചിലര്‍ പ്രഭാതഭക്ഷണമായി കോണ്‍ഫ്‌ളേക്‌സ് കഴിക്കുന്നത് പതിവാണ്. മറ്റ് ചിലര്‍ ഡയറ്റില്‍ ഇവ ഉപയോഗിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ശരിക്കും കോണ്‍ഫ്‌ളേക്‌സ് പോലുള്ളവ പ്രാതലിനു കഴിക്കുന്നത് ആരോഗ്യകരമാണോയെന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ട കാര്യമാണ്. പാക്കറ്റില്‍ ലഭിക്കുന്ന കോണ്‍ഫ്‌ളേക്‌സില്‍ അത്ര ആരോഗ്യദായകമായ ചേരുവകള്‍ മാത്രമല്ല എന്ന് പല പഠനങ്ങളും പറയുന്നു.

ചോളം, പഞ്ചസാര, കോണ്‍ സിറപ്പ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍ എന്ന് പറയുന്നത്. ഈ ചേരുവയില്‍ മിക്കതിലും ഗ്ലൈസമിക് ഇന്‍ഡെക്‌സ് അനുസരിച്ച് ഉയര്‍ന്ന നിലയാണുള്ളത്. മാത്രമല്ല കോണ്‍ഫ്‌ളേക്‌സിലെ ഉയര്‍ന്ന ജിഐ കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍, പ്രമേഹമുള്ളവരും വണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവരും കോണ്‍ഫ്‌ളേക്‌സ് പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത് അത്ര നല്ലതല്ല.
ഒരു കപ്പ് കോണ്‍ഫ്‌ളേക്‌സില്‍ 1.85 ഗ്രാം പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. പ്രോട്ടീന്‍ കുറവുള്ള ഭക്ഷണങ്ങള്‍ വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയില്ല. അതിനാല്‍ കൂടുതല്‍ കഴിക്കുന്ന പ്രവണതയും വന്നേക്കാം. കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്ന സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഉയര്‍ന്ന ഗ്ലൈസമിക് ഭക്ഷണം എന്ന വിഭാഗത്തില്‍ പെടുന്നു. അത് കൊണ്ട് തന്നെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം.
ഉയര്‍ന്ന ഗ്ലൈസമിക് ഇന്‍ഡെക്‌സ് കണക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കുന്നു. 82 ആണ് കോണ്‍ഫ്‌ളേക്സിന്റെ ഗ്ലൈസമിക് സൂചിക. ഇത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ബ്രേക്ക്ഫാസ്റ്റില്‍ കോണ്‍ഫ്‌ളേക്സിന് പകരം ഓട്സ് തിരഞ്ഞെടുക്കാവുന്നതാണ്. പാട നീക്കിയ കൊഴുപ്പ് കുറഞ്ഞ പാല്‍ ഉപയോഗിച്ച് ഓട്സ് കഴിക്കാവുന്നതാണ്. അതില്‍ പഴങ്ങളും ചേര്‍ക്കാം.




Tags:    

Similar News