ഇന്ത്യ കാണാനിരിക്കുന്നത് 'ഒമിക്രോണ്‍ സുനാമി, വാക്‌സിനുകള്‍ പ്രതിരോധം കൂട്ടും'; ലോകാരോഗ്യ സംഘടന പറയുന്നത്

ഇന്ത്യ കാണാനിരിക്കുന്നത് 'ഒമിക്രോണ്‍ സുനാമി, വാക്‌സിനുകള്‍ പ്രതിരോധം കൂട്ടും'; ലോകാരോഗ്യ സംഘടന പറയുന്നത്

Update: 2021-12-30 08:15 GMT

ഇന്ത്യയില്‍ ഫെബ്രുവരി ആദ്യവാരത്തോടെ ഒമിക്രോണ്‍ വകഭേദം അതിന്റെ ഉയര്‍ന്ന തലത്തിലെത്തുമെന്നാണ് ഇതിനോടകം ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോവിഡ് സുനാമിയാണ് രാജ്യം അഭിമുഖീകരിക്കേണ്ടി വരികയെന്നും അവര്‍ പറഞ്ഞു. അതേസമയം ലോകമെമ്പാടും ഒമിക്റോണ്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചപ്പോള്‍, വാക്സിനുകള്‍ ഇപ്പോഴും ഫലപ്രദമാണെന്ന് തെളിയിക്കുന്നതായി ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.

മറ്റ് വാക്‌സിനുകള്‍ക്കിടയില്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി അല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, ഭൂരിഭാഗം ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് വാക്‌സിനുകളിലും ഡെല്‍റ്റ വേരിയന്റ് വരെ ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും വളരെ ഉയര്‍ന്ന തോതിലുള്ള സംരക്ഷണം ഉണ്ട്.
ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സൗമ്യ സ്വാമിനാഥന്റെ പ്രതികരണം പുറത്തുവന്നത്. ഒമിക്രോണ്‍ കേസുകളുടെ സുനാമിയാണ് വരാനിരിക്കുന്നതെന്നും അത് ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളെ നിലംപരിശാക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് 961 പേരാണ് ഇതുവരെ ഒമിക്രോണ്‍ ബാധിതരായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയാണ് എണ്ണത്തില്‍ മുന്നില്‍ 263 പേര്‍. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 252 പേര്‍. ബാക്കി ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 20 സംസ്ഥാനങ്ങളിലും 100-ല്‍ താഴെ പേര്‍ക്കാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിച്ചുള്ളത്. 65 പേരോടെ കേരളം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒമിക്രോണ്‍ ബാധിതരില്‍ 320 പേര്‍ ഇതുവരെ രോഗമുക്തി നേടി.


Tags:    

Similar News