അപ്പോളോ അഡ് ലക്‌സ് ; ചികിത്സയുടെ നവീന മുഖം

പ്രശസ്തമായ അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ സംരംഭമായ അപ്പോളോ അഡ്ലക്സ് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് താങ്ങാനാവുന്ന അത്യാധുനിക ചികിത്സ ലഭ്യമാക്കുകയാണ്

Update:2023-01-21 14:40 IST

കേരളത്തില്‍ കോവിഡിനെതിരേയുള്ള യുദ്ധത്തില്‍ മുന്നണിപ്പോരാളിയായി നിന്ന ഹോസ്പിറ്റലാണ് അപ്പോളോ അഡ്ലക്സ്. മേഖലയിലെ മുന്‍നിരക്കാരായ അപ്പോളോ ഹോസ്പിറ്റലിന്റെ കേരളത്തിലെ ആദ്യ സംരംഭവും രാജ്യത്തെ 73ാമത് ഹോസ്പിറ്റലുമാണിത്. ദേശീയപാതയോരത്ത് 49 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഹോസ്പിറ്റലില്‍ 300 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. 36 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ടെര്‍ഷ്യറി മള്‍ട്ടി സ്പെഷ്യാലിറ്റി
അതിനൂതനമായ സാങ്കേതികവിദ്യകളുള്‍പ്പെടുത്തിയുള്ള മോസ്റ്റ് അഡ്വാന്‍സ്ഡ് ടെര്‍ഷ്യറി മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. റോബോട്ടിക്സ് സര്‍ജറി കൊണ്ടുവരാനുള്ള തയാറെടുപ്പിലുമാണ്.
എക്സിക്യൂട്ടീവുകളോ കോര്‍പ്പറേറ്റുകളോ സാധാരണക്കാരോ ആകട്ടെ അവര്‍ക്ക് താങ്ങാവുന്ന ചികിത്സാ പാക്കേജുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്്. എല്ലാവര്‍ക്കും അപ്പോളോ നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ സുധീശന്‍ പുഴേക്കടവില്‍ പറയുന്നു. തൃശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും ചികിത്സ തേടാനുമുള്ള സൗകര്യമാണ് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ നല്‍കുന്നത്.
എയര്‍ കണ്ടീഷന്‍ ചെയ്ത മള്‍ട്ടി ബെഡ് യൂണിറ്റുകളും സെമി പ്രൈവറ്റ് റൂംസ്, സിംഗ്ള്‍ റൂം, ഡീലക്സ് റൂം, സ്യൂട്ട് റൂം, ഡേ കെയര്‍ റൂം തുടങ്ങിയ വൈവിധ്യമാര്‍ന്ന സൗകര്യങ്ങള്‍ ഹോസ്പിറ്റല്‍ നല്‍കുന്നു. കൊറോണറി കെയര്‍ യൂണിറ്റ്, മെഡിക്കല്‍ ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, നിയോനേറ്റല്‍ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു തുടങ്ങി 60 ഐ.സി.യുകളും ഹോസ്പിറ്റലില്‍ ഒരുക്കിയിരിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയാണ് മറ്റൊരു പ്രത്യേകത. ഫുഡ് & ബിവറേജസ്, ലോണ്‍ഡ്രി സര്‍വീസ്, വിശാലമായ കാര്‍ പാര്‍ക്കിംഗ്, എ.ടി.എം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.
തുടക്കം 2019 ല്‍
2019ലാണ് മാനേജിംഗ് ഡയറക്റ്റര്‍ സുധീശന്‍ പുഴേക്കടവിലിന്റെ  നേതൃത്വത്തില്‍ കേരളത്തിലെ ആദ്യ അപ്പോളോ ഹോസ്പിറ്റല്‍ കറുകുറ്റിയില്‍ തുറക്കുന്നത്. 1983 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന അപ്പോളോ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കോര്‍പ്പറേറ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പാണ്. 73 ഹോസ്പിറ്റലുകളിലായി 7000ത്തിലേറെ വിദഗ്ധ ഡോക്ടര്‍മാരും 55000 ലേറെ സപ്പോര്‍ട്ട് സ്റ്റാഫും അപ്പോളോ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 4200ലേറെ അപ്പോളോ ഫാര്‍മസികളും 13 രാജ്യങ്ങളിലായി ആയിരക്കണക്കിന് പ്രൈമറി കെയര്‍, പോളി ക്ലിനിക്, ഡയഗ്നോസ്റ്റിക് സെന്ററുകളും അപ്പോളോ ഗ്രൂപ്പിന് കീഴിലുണ്ട്.
2019 ല്‍ കോവിഡ് വ്യാപിച്ച സമയത്ത് രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സ ആരംഭിച്ചുകൊണ്ടാണ് അപ്പോളോ അഡ്ലക്സിന്റെ തുടക്കം. 18 വയസ്സിന് മുകളിലുള്ളവര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കിയ കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയവയുടെ പട്ടികയിലും മുന്നിലാണ് ഈ ആതുരാലയം.
ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുകയും സംസ്ഥാനത്തെ ആരോഗ്യസംരക്ഷണ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവുമായാണ് അപ്പോളോ അഡ്ലക്സിന്റെ പ്രവര്‍ത്തനമെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന ഒരാളെയും പണത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഓരോ വിഭാഗത്തിനും അനുയോജ്യമായ ചികിത്സാ പാക്കേജുകള്‍ അവതരിപ്പിക്കുന്നതില്‍ ഹോസ്പിറ്റല്‍ ശ്രദ്ധ പൂലര്‍ത്തുന്നു.
മെഡിക്കല്‍ ടൂറിസം
മെഡിക്കല്‍ ടൂറിസം രംഗത്തും അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ ശ്രദ്ധയൂന്നുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാക്കേജ് ബുക്കിംഗ്, പ്രീ കണ്‍സള്‍ട്ടേഷന്‍സ്, എയര്‍പോര്‍ട്ട് പിക് അപ്പ്, ദ്വിഭാഷാ സഹായി തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുടെയും കാഷ്ലസ് സേവനം ഇവിടെ ലഭ്യമാക്കുന്നു. കൂടാതെ കോര്‍പ്പറേറ്റ് ഹെല്‍ത്ത്കെയര്‍ സര്‍വീസിന്റെ ഭാഗമായി കമ്പനികളുമായി ചേര്‍ന്ന് തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിലും ഹോസ്പിറ്റല്‍ മുന്നിലുണ്ട്.

വിവരങ്ങള്‍ക്ക്: 0484 - 2735000 


Tags:    

Similar News