വിദേശിയുമായി കൂട്ടുപിടിച്ച് മലയാളി തുടങ്ങിയ ലിനന്‍ സംരംഭം, നിങ്ങള്‍ക്കും പങ്കാളിയാകാന്‍ അവസരം

Update: 2020-08-17 11:21 GMT

രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ബിസിനസ് തുടങ്ങുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഒരു വിദേശിയും മലയാളിയും ചേര്‍ന്ന് കേരളത്തില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംരംഭം തുടങ്ങുക. അത് ആറ് രാജ്യങ്ങളിലേക്ക് ലിനന്‍ തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്ന സംരംഭമായി വളരുക. ലോകോത്തര ബ്രാന്‍ഡുകളായ ലൂയിസ് ഫിലിപ്പ്, മാര്‍ക്‌സ് & സ്‌പെന്‍സേഴ്‌സ്, അലന്‍ സോളി, ടിംബര്‍ലാന്‍ഡ്, റെയ്മണ്ട് തുടങ്ങിയവയെല്ലാം ഇവരുടെ സ്ഥാപനത്തില്‍ നിന്നുള്ള ലിനന്‍ തുണിത്തരങ്ങള്‍ ഉപയോഗിക്കുക... ലിനനില്‍ നെയ്‌തെടുത്ത വിജയകഥയാണ് അയര്‍ലന്‍ഡ് സ്വദേശിയായ സ്റ്റീഫന്‍ ലോഗനും വിനേശന്‍ ഗോപിനാഥനും പറയാനുള്ളത്.

കൊച്ചിയിലെ ഒരു ലിനന്‍ മാനുഫാക്ചറിംഗ് കമ്പനിയിലെ ജനറല്‍ മാനേജരായാണ് അയര്‍ലണ്ട് സ്വദേശിയായ സ്റ്റീഫന്‍ ലോഗന്‍ കേരളത്തിലെത്തുന്നത്. അവിടെവെച്ചാണ് കൂടെ ജോലി ചെയ്തിരുന്ന വിനേശന്‍ ഗോപിനാഥന്റെ വൈദഗ്ധ്യവും സത്യസന്ധതയും കണ്ട് അദ്ദേഹത്തെ പങ്കാളിയാക്കി സംരംഭം തുടങ്ങാനുള്ള പദ്ധതിയിടുന്നത്. അങ്ങനെ 2012ല്‍ Savute ടെക്‌സ്‌റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.

കമ്പനിയുടെ പേരില്‍ പോലുമുണ്ട് ഈ സുഹൃത്തുക്കളുടെ ഒത്തൊരുമ. സ്റ്റീഫന്റെയും വിനേശന്റെയും പേരുകള്‍ ചേര്‍ത്താണ് Savute എന്ന പേരിട്ടിരിക്കുന്നത്. 15 വര്‍ഷമായി സ്റ്റീഫന്‍ ലോഗന്‍ കേരളത്തിലെത്തിയിട്ട്. കേരളത്തിലെ ഭക്ഷണവും രീതികളുമെല്ലാം ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് സ്വന്തം നാടിനേക്കാള്‍് പ്രിയപ്പെട്ടതായി മാറിയിരിക്കുന്ന കേരളം. ''സ്വന്തം ജോലിയോടുള്ള അടങ്ങാത്ത പാഷനും ആത്മാര്‍ത്ഥതയും. എത്ര കഠിനാദ്ധ്വാനം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല''- സ്റ്റീഫനേക്കുറിച്ച് വിനേശന്‍ പറയുന്നു.

പുതിയ മേഖലകളിലേക്ക്

ലിനന്‍ തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് നല്‍കുന്ന സംരംഭം അതിവേഗം വളര്‍ന്നു. തിരൂപ്പൂരാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മാസം മൂന്ന് ലക്ഷം മീറ്ററാണ് ഉല്‍പ്പാദനക്ഷമത. 

കോവിഡിന്റെ സാഹചര്യത്തില്‍ ഇവര്‍ പുതിയ മേഖലകളിലേക്ക് കടന്നിരിക്കുകയാണ്. ലോഗന്‍സ് എന്ന ബ്രാന്‍ഡില്‍ മാസ്‌കുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. കോട്ടണ്‍, ലിനന്‍ തുണികള്‍ ഉപയോഗിച്ച് മൂന്ന് ലെയറുള്ള മാസ്‌കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ വസ്ത്രങ്ങളും ആന്റിവൈറല്‍ ട്രീറ്റ്‌മെന്റ് നടത്തിയാണ് വിപണിയിലെത്തിക്കുന്നതെന്ന് വിനേശന്‍ പറയുന്നു. 30 വാഷ് വരെ വൈറസുകള്‍ക്കെതിരെയുള്ള ഈ സുരക്ഷിതത്വം നിലനില്‍ക്കും.

ഇതുവരെ ലിനന്‍ തുണിത്തരങ്ങള്‍ മാത്രമായിരുന്നു വിറ്റിരുന്നതെങ്കില്‍ ഇനി സ്വന്തമായ ബ്രാന്‍ഡില്‍ ലിനന്‍ കാഷ്വല്‍ വെയറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. 'വര്‍ക് ഫ്രം ഹോം' സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലിനനിലുള്ള ഷോട്‌സ്, പൈജാമ, വനിതകള്‍ക്കുള്ള പലാസോ അടങ്ങിയ കാഷ്വല്‍ വെയറുകള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ എന്നിവയാണ് അവതരിപ്പിക്കുന്നത്. കൂടാതെ റെഡി ടു സ്റ്റിച്ച് ലിനന്‍ വസ്ത്രങ്ങളുമുണ്ടാകും. ഹോം ഫര്‍ണിഷിംഗില്‍ ലിനന്റെ പ്രാധാന്യം മനസിലാക്കി ബെഡ്ഷീറ്റ്, കര്‍ട്ടണ്‍, കുഷ്യന്‍ കവര്‍, ടേബിള്‍മാറ്റ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കും.

വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളമായി വിതരണക്കാര്‍, ഫ്രാഞ്ചൈസി എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയ ബിസിനസ് അസോസിയേറ്റ്‌സിനെ തേടുകയാണ് ഇവര്‍. അഞ്ച് ലക്ഷം രൂപ മുതലാണ് നിക്ഷേപം വേണ്ടിവരുന്നത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ മുന്‍പരിചയം നിര്‍ബന്ധമില്ല. സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യമുള്ള ആര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 94461 00926

Disclaimer: This is a sponsored feature

Similar News