ചെറുകിട സംരംഭകര്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താന്‍ ചെലവുകുറഞ്ഞൊരു മാര്‍ഗമിതാ

ഉപയോക്താക്കളുമായി നിങ്ങള്‍ ബന്ധപ്പെടുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കാനും അവരുടെ അനുഭവം ഉയര്‍ത്താനും സ്പ്രെഡ്ഷീറ്റിനേക്കാൾ ഫലപ്രദം

Update: 2023-11-22 07:03 GMT

Image by Canva

എപ്പോഴെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ജുവലറി ഷോപ്പില്‍ നിന്ന് ലഭിച്ച ഒരു വാട്‌സാപ്പ്‌ സന്ദേശം നിങ്ങളെ അവരുടെ ആഭരണങ്ങള്‍ വാങ്ങുന്നതിലേക്ക്‌ കൊണ്ടെത്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ നിങ്ങളുടെ ജീവിതത്തിലെ ഒരു വിശേഷ ദിവസത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടൊരു ആഭരണം അവര്‍വളരെ വിലക്കുറവില്‍ ലഭ്യമാക്കിയതുകൊണ്ടാവാം. അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ ആഗ്രഹിച്ചതും എന്നാല്‍ വളരെ ചെലവേറിയതിനാല്‍ വേണ്ടെന്ന്‌ വെച്ചിരുന്നതാവാം. അങ്ങനെ എന്തുതന്നെയായാലും, നിങ്ങളോട് നേരിട്ട് സംവദിക്കുന്നതായി തോന്നുന്ന ഈ വ്യക്തിപരമായ സന്ദേശങ്ങള്‍ എങ്ങനെയാണ് കമ്പനികള്‍ തയ്യാറാക്കുന്നതെന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടോ?

അതിനേക്കാളുപരി, ഒരു ബിസിനസ് ഉടമ എന്ന നിലയില്‍ നിങ്ങളുടെ സ്ഥാപനത്തിനും സമാന തലത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ വ്യക്തിഗത ശ്രദ്ധ നല്‍കി മുന്‍ഗണനകള്‍ അടിസ്ഥാനമാക്കി അവരിലേക്ക് കടന്നെത്താനുള്ള സാധ്യത പ്രയോജനപ്പെടുത്താനാകുമോ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഇതൊന്നും ഒരിക്കലും ഒരു സ്‌പ്രെഡ്ഷീറ്റിലൂടെ സാധ്യമാവില്ല. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റില്‍ (CRM) ഇതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നു! ഉപഭോക്താക്കളുമായി നിങ്ങള്‍ ബന്ധപ്പെടുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കാനും അവരുടെ അനുഭവം ഉയര്‍ത്താനും കഴിയുന്ന ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് സി.ആര്‍.എം.
ചെലവ് കുറഞ്ഞൊരു പരിഹാരം
വില്‍പന, ഉപയോക്തൃ സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനുള്ള കോണ്‍ടാക്റ്റ് മാനേജ്മെന്റ്, പൈപ്പ്ലൈന്‍ മാനേജ്മെന്റ്, ഓട്ടോമേഷന്‍, സ്ഥിതിവിവര കണക്കുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ലളിതവും ചെലവ് കുറഞ്ഞതുമായ സി.ആര്‍.എം സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരിക്കുകയാണ് ലോകത്താകമാനം 10 കോടിയിലധികം ഉപഭോക്താക്കളുള്ള സോഹോ. വിവരസാങ്കേതികവിദ്യ, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലടക്കം കേരളത്തിലെ നൂറിലധികം ബിസിനസുകള്‍ ബിഗിന്‍ (Bigin) എന്ന ഈ സോഫ്റ്റ്‌വെയര്‍  ഉപയോഗിക്കുന്നുണ്ട്.
ബിഗിന്‍ നിങ്ങളെ എങ്ങനെ സഹായിക്കും?
നിങ്ങളൊരു ചെറുകിട ബിസിനസ് ഉടമയാണെങ്കില്‍ നിങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച CRMകളില്‍ ഒന്നാണ് ബിഗിന്‍. ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെയും ഉപഭോക്തൃ മാനേജ്മെന്റിനായി ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോം നല്‍കുന്നതിലൂടെയും വിഭവങ്ങള്‍ ക്രമീകരിക്കാന്‍ ബിഗിന്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്കു സമയം ലാഭിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും കഴിയും.
ബിഗിന്‍ സ്ഥിരവും വ്യക്തിഗതവുമായ ഇടപെടലുകള്‍ ഉറപ്പാക്കുന്നു. നിങ്ങളുടെ ഉപഭോക്താക്കളുമായി എപ്പോഴും ഇടപഴകുവാന്‍ നിങ്ങളുടെ വാട്‌സാപ്പിലെ നമ്പറുമായി ബിഗിന്‍ സംയോജിപ്പിച്ച് ഉപയോഗിക്കാനാവും. ബിഗിനില്‍ നിന്ന് നിങ്ങള്‍ക്ക് ഇ-മെയില്‍ പരസ്യ പ്രചാരണങ്ങളും അയക്കാം.

സൗജന്യ ട്രയലും

നിങ്ങളുടെ കൈവശമുള്ള ഉപയോക്താക്കളുടെ വിവരങ്ങള്‍ നിഷ്പ്രയാസം ബിഗിനിലേക്കു മാറ്റി  ഉടനടി നിങ്ങള്‍ക്കു ബിഗിന്‍ ഉപയോഗിച്ച് തുടങ്ങാം, അത്രയ്ക്ക് ലളിതമാണിത്.
ബിഗിന്‍ നിങ്ങള്‍ക്ക് സൗജന്യ ട്രയലും നല്‍കുന്നു. അതുവഴി ഇത് പരീക്ഷിച്ചതിനുശേഷം നിങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി 400 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കഴിയും.
എഡ്യൂക്കേറ്റ് മി എഡ്യു സൊല്യൂഷന്‍സ് എന്ന ബിസിനസിനെ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ബിഗിന്‍ സഹായിച്ചതെങ്ങനെയെന്ന് അറിയാന്‍ വീഡിയോ കാണാം
.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:  

വെബ്‌സൈറ്റ്‌: https://www.bigin.com/
ഫോണ്‍ നമ്പര്‍: +91 4469656135, വാട്‌സ്ആപ്പ്: +91 73059 21757ഇ-മെയില്‍annet.m@zohocorp.com
വിലാസം: റൂബി പ്ലാസ, 1581, വെള്ളയമ്പലം- ശാസ്തമംഗലം റോഡ്, അള്‍ത്താര നഗര്‍, ശാസ്തമംഗലം, തിരുവനന്തപുരം - 695 010.
Tags:    

Similar News