വ്യാപരികൾക്ക് സൗജന്യ ഓൺലൈൻ സ്റ്റോർ സംവിധാനമായി ElloKart

Update: 2019-11-02 06:18 GMT

ഓണ്‍ലൈന്‍ വില്‍പ്പന അരങ്ങുതകര്‍ക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ട ഒരു വിഭാഗമുണ്ട്. കേരളത്തിലെ ചെറുകിട-ഇടത്തരം വ്യാപാരികള്‍. ഇവരെ ഓണ്‍ലൈന്‍ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇതാ ഒരു ബിസിനസ് പ്ലാറ്റ്‌ഫോം. എലോകാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഇനി വ്യാപാരികള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം.

റീട്ടെയ്ല്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് എലോകാര്‍ട്ട്. ഇതില്‍ കയറി ഉപഭോക്താവ് തനിക്ക് ആവശ്യമായ ഉല്‍പ്പന്നം സെര്‍ച്ച് ചെയ്താല്‍ ഉപഭോക്താവിന്റെ അടുത്തുള്ള ലൊക്കേഷനില്‍ ആ ഉല്‍പ്പന്നമുള്ള ഷോപ്പുകള്‍ ലിസ്റ്റ് ചെയ്യും. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്താല്‍ അതേ ദിവസം തന്നെ ഉല്‍പ്പന്നം ലഭ്യമാക്കും. ഇതുവഴി രണ്ട് പ്രധാന ഗുണങ്ങളാണുള്ളത്. ഉപഭോക്താവ് തൊട്ടടുത്തുള്ള ഷോപ്പുകളില്‍ നിന്നുതന്നെ ഉല്‍പ്പന്നം വാങ്ങുന്നതുവഴി ആ കച്ചവടം അടുത്തുള്ള വ്യാപാരികള്‍ക്ക് കിട്ടുന്നു. ഉപഭോക്താവിനാകട്ടെ വീട്ടില്‍ ഉല്‍പ്പന്നം ലഭ്യമാകുന്നു, അതും സാധാരണ ഓണ്‍ലൈന്‍ ഡെലിവറിയെക്കാള്‍ വളരെ വേഗത്തില്‍.

എലോകാര്‍ട്ട് ബിസിനസ് മീഡിയ പ്ലാറ്റ്‌ഫോം വിപുലമായ രീതിയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ധനമന്ത്രി ഡോ.തോമസ് ഐസക് എലോകാര്‍ട്ടിന്റെ ലോഗോ പ്രകാശനം നടത്തി. നിലവില്‍ 15 സ്ഥലങ്ങളില്‍ എലോകാര്‍ട്ടിന് സര്‍വീസ് പോയന്റുകളുണ്ട്.  കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വിപുലീകരിക്കും.

ലളിതമായ പ്രവര്‍ത്തനം

വളരെ ലളിതമായി എലോകാര്‍ട്ട് വഴി വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ ആകാം. ഇതിനായി എലോകാര്‍ട്ട് സെല്ലര്‍ എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യപടി. സൈന്‍ഇന്‍ ചെയ്ത് ആപ്പില്‍ കയറുക. എലോകാര്‍ട്ടിന്റെ വേരിഫിക്കേഷന്‍ പ്രോസസ് കഴിഞ്ഞാല്‍ നിങ്ങളുടെ സ്ഥാപനത്തിന്റെയും ഉല്‍പ്പന്നങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കച്ചവടം ആരംഭിക്കാം. ഇതിന് വ്യാപാരികള്‍ക്ക് യാതൊരു ചെലവുമില്ലെന്നുമാത്രമല്ല, വില്‍പ്പനയ്ക്ക് കമ്മീഷനൊന്നും എലോകാര്‍ട്ട് ഈടാക്കുന്നില്ല.

മുവാറ്റുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസോറോ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണ് ഈ പുതുമയുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ''വലിയ ഓണ്‍ലൈന്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ വാരിക്കോരി നല്‍കുമ്പോള്‍ കച്ചവടം നഷ്ടപ്പെടുന്നത് പ്രാദേശികവ്യാപാരികള്‍ക്കാണ്. പക്ഷെ അതുകൊണ്ട് ഓണ്‍ലൈന്‍ വ്യാപാരത്തെ പഴിക്കുന്നതുകൊണ്ട് കാര്യമില്ല. ഓണ്‍ലൈന്‍ വ്യാപാരം കൂടുന്നെങ്കില്‍ അതിന് കാരണം ഉപഭോക്താവിന് ആ സൗകര്യം ആവശ്യമുള്ളതുകൊണ്ടാണല്ലോ. മാറ്റത്തിനൊപ്പം ചുവടുവെക്കുകയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് ചെറുകിട- ഇടത്തരം വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കാനുള്ള അവസരം ഞങ്ങള്‍ ഒരുക്കുന്നത്.'' എസോറോ ടെക്‌നോളജീസിന്റെ സ്ഥാപകരിലൊരാളായ ബിബിന്‍ രാജ് പറയുന്നു.

ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ മുതല്‍ ഗ്രോസറി വരെ ഏത് മേഖലയിലുള്ള വ്യാപാരികള്‍ക്കും എലോകാര്‍ട്ട് വഴി ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കാം. ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാം. ഉപഭോക്താക്കള്‍ക്കാകട്ടെ തങ്ങളുടെ പ്രദേശത്തുതന്നെയുള്ള സ്ഥാപനങ്ങളിലെ ഓഫറുകള്‍ അറിയാം. ഇനി നേരിട്ടുപോയി വാങ്ങണമെന്നാണെങ്കില്‍ അതുമാകാം.

ആദ്യഘട്ടത്തില്‍ 10,000 സ്ഥാപനങ്ങള്‍ക്കാണ് അവസരം. അതിനുശേഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വിപുലീകരിക്കും. ഉപഭോക്താക്കള്‍ ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് അത് അവരുടെ വീട്ടിലെത്തിക്കുകയാണ് എലോകാര്‍ട്ട് ലക്ഷ്യമിടുന്നത്. ഇത് സാക്ഷാല്‍ക്കരിക്കണമെങ്കില്‍ 15-20 കിലോമീറ്റര്‍ ചുറ്റളവില്‍ ഡെലിവറി പോയ്ന്റുകള്‍ ആവശ്യമാണ്. ഇതിനായി ഡെലിവറി പാര്‍ട്ണര്‍മാരെ തേടുകയാണ് എസോറോ ടെക്‌നോളജീസ്. ചെറിയ സെക്യൂരിറ്റി ഡിപ്പോസിറ്റും ഫ്രാഞ്ചൈസി ഫീസും നല്‍കി നിലവിലുള്ള ബിസിനസിനൊപ്പം പോലും സംരംഭകര്‍ക്ക് ഡെലിവറി പോയ്ന്റുകള്‍ ആരംഭിക്കാനാകും. കൂടാതെ ടെക് രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും എലോകാര്‍ട്ടില്‍ അവസരമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Application form: Click here

Website: www.ezoro.in

Disclaimer: This is a sponsored feature

Similar News