ചെറുകിടക്കാര്‍ക്കും ആവാം ഇനി ഇ കൊമേഴ്‌സ് ബിസിനസ്

ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ ബിസിനസ് എളുപ്പത്തില്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഫസ്റ്റ്കാര്‍ട്ട് എന്ന ആപ്ലിക്കേഷനിലൂടെ ശ്രദ്ധ നേടുകയാണ് ഫസ്റ്റ് ലോജിക്

Update: 2021-08-08 05:19 GMT

കോവിഡും തുടര്‍ന്നുള്ള ലോക്ക് ഡൗണുമെല്ലാം ബിസിനസ് മേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചപ്പോഴും ഇ കൊമേഴ്‌സ് മേഖല മാത്രം കുതിപ്പിലായിരുന്നു. ഗാഡ്ജറ്റുകളും, ഫാഷന്‍ ഉല്‍പ്പന്നങ്ങളും കോസ്‌മെറ്റിക്കുകളുമൊക്കെയായിരുന്നു മുമ്പ് ഓണ്‍ലൈനായി ആളുകള്‍ കൂടുതലായി വാങ്ങിക്കൊണ്ടിരുന്നതെങ്കില്‍ ഇന്ന് പലചരക്കു സാധനങ്ങളും മത്സ്യവും മാംസവും വരെ ഓണ്‍ലൈനിലായി. എന്നാല്‍ ഈ അവസരം വേണ്ടപോലെ വിനിയോഗിക്കാന്‍ ചെറുകിട റീറ്റെയ്‌ലേഴ്‌സിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും കട തുറക്കാനാവാതെ പ്രതിസന്ധി നേരികയാണ് അവര്‍. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള വന്‍കിട കമ്പനികളെ പോലെ ഇ കൊമേഴ്‌സ് ബിസിനസ് തങ്ങള്‍ക്ക് പറ്റില്ലെന്ന ചിന്തയാണ് ചെറുകിടക്കാര്‍ക്ക്. എന്നാല്‍ ഇവര്‍ക്ക് ലളിതമായ, ചെലവു കുറഞ്ഞ ഇ കൊമേഴ്‌സ് ബിസിനസിന് അവസരമൊരുക്കുകയാണ് ഫസ്റ്റ് ലോജിക് ഇന്‍ഫോ ലാബ് എന്ന ഐറ്റി കമ്പനി.

ഫസ്റ്റ്കാര്‍ട്ട്

ഫസ്റ്റ് ലോജികിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫസ്റ്റ്കാര്‍ട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'Vaccination for your retail business' എന്ന ടാഗ്‌ലൈന്‍ തന്നെ എല്ലം പറയുന്നുണ്ട്. ചെറുകിടക്കാര്‍ക്ക് മാത്രമല്ല, വന്‍കിട കമ്പനികള്‍ക്കും അനുയോജ്യമായ ഇ കൊമേഴ്‌സ് സൊലൂഷന്‍സ് ഫസ്റ്റ് ലോജിക് നല്‍കുന്നുണ്ട്.

ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയ്ക്കും ഫാഷന്‍, ഫര്‍ണിച്ചര്‍, ഫൂട്ട്‌വെയര്‍ തുടങ്ങിയ റീറ്റെയ്‌ലേഴ്‌സിനും അവരുടെ സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ തന്നെ ഉപയോഗിക്കാവുന്ന ഇ കൊമേഴ്‌സ് മൊബീല്‍ ആപ്ലിക്കേഷന്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ ഫസ്റ്റ് ലോജിക് നല്‍കുന്നു.

'കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നമുക്കാവുമായിരുന്നില്ല. എന്നാല്‍ ഇന്ന് എന്തും വില്‍ക്കാനും വാങ്ങാനും ഇ കൊമേഴ്‌സിനെ ആശ്രയിക്കുന്നു. അപ്‌ഡേറ്റഡ് ആയി കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്'- ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഷബീബ് മുഹമ്മദ് പറയുന്നു.

ഫസ്റ്റ്കാര്‍ട്ട് ആപ്ലിക്കേഷനില്‍ തന്നെ വ്യത്യസ്ത നിറങ്ങളും തീമും മറ്റും തെരഞ്ഞെടുക്കാനുള്ള അവസരം ക്ലയന്റിന് ലഭിക്കുന്നു. അതുകൊണ്ട് വ്യത്യസ്തത ഉറപ്പുവരുത്താനാകും. ഇതോടൊപ്പം കസ്റ്റംമെയ്ഡ് ആയതിനാല്‍ ഓരോരുത്തര്‍ക്കും ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുമാകും. ഇതോടൊപ്പം ഡെലിവറി മാനേജ്‌മെന്റ് സൊലൂഷന്‍സ് സേവനങ്ങളും, വെബ്‌സൈറ്റ് രൂപകല്‍പ്പനയും പോലെ ടെക്‌നോളജി അധിഷ്ഠിതമായ മറ്റു സേവനങ്ങളും ഫസ്റ്റ് ലോജിക് നല്‍കുന്നുണ്ട്.

കാര്യമായ മെയ്ന്റനന്‍സ് ആവശ്യമില്ലാത്ത ഫസ്റ്റ്കാര്‍ട്ട്, ഐറ്റിയില്‍ വൈദഗ്ധ്യമില്ലാത്ത സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാനുമാകും. ആവശ്യമായ വില്‍പ്പനാനന്തര സേവനവും ഫസ്റ്റ്‌ലോജിക് ഉറപ്പു നല്‍കുന്നുണ്ട്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

വ്യത്യസ്തമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളും ഫസ്റ്റ്‌ലോജിക് നല്‍കുന്നുണ്ട്. ക്ലയന്റിന് പൂര്‍ണമായ പ്രയോജനം ലഭ്യമാകുന്ന തരത്തില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപീകരിച്ച് അതിനനുസരിച്ചുള്ള മാര്‍ക്കറ്റിംഗ് രീതികളാണ് അവലംബിക്കുന്നത്. കൃത്യമായി ആവശ്യക്കാരിലേക്ക് പരസ്യം എത്തിക്കാന്‍ ഇതിലൂടെ കഴിയും. പ്രമുഖ ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡായ മാള്‍ ഓഫ് അബായാസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് കരുത്തായത് ഫസ്റ്റ്‌ലോജികിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആയിരുന്നുവെന്ന് മാനേജ്‌മെന്റ് പറയുന്നു.

ക്ലയന്റ് ഒരാവശ്യവുമായി വന്നാല്‍ അവര്‍ പറയുന്നത് മാത്രം നല്‍കുന്നതിലുപരി ചര്‍ച്ചയിലൂടെ ആശയത്തെ വികസിപ്പിച്ച് സമഗ്രമായ മാര്‍ക്കറ്റിംഗ് സേവനങ്ങളാണ് നല്‍കുന്നതെന്ന് പ്രോജക്റ്റ് മാനേജര്‍ ഹര്‍ഷ രയരോത്ത് പറയുന്നു.

തുടക്കം

2013 ല്‍ തുക്കമിട്ട സ്ഥാപനമാണ് ഫസ്റ്റ്‌ലോജിക്. ഇന്‍ഫോടിക് സൊലൂഷന്‍സ് എന്നായിരുന്നു അന്ന് പേര്. ഇആര്‍പി സൊലൂഷന്‍സ്, ബില്ലിംഗ് സോഫ്റ്റ് വെയറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളായിരുന്നു പ്രധാനമായും നല്‍കിയിരുന്നത്. രണ്ടു വര്‍ഷം മുമ്പാണ് പുതിയ കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ഫസ്റ്റ് ലോജിക് ഇന്‍ഫോ ലാബ് എന്ന പേര് സ്വീകരിക്കുന്നത്. ഏറ്റവും പുതിയ ടെക്‌നോളജി പോലും ഉപഭോക്താവിന് ലഭ്യമാക്കാന്‍ പ്രാപ്തമാണ് ഫസ്റ്റ് ലോജിക് എന്ന് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡാനിഷ് കെ ടി അബ്ബാസ് പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(AI), റോബോട്ടിക്‌സ് തുടങ്ങിയവയുടെ സാധ്യതകള്‍ നിത്യോപയോഗത്തില്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യവുമായി തന്റെ ടീമിനെ സജ്ജമാക്കുകയാണ് ഷബീബ് മുഹമ്മദും സംഘവും


വിവരങ്ങള്‍ക്ക്: +91 70124 83828 (വാട്ട്‌സ്ആപ്പ്)

Watch video 

FirstKart Demo Apps


Disclaimer: This is a sponsored feature

Tags:    

Similar News