വില്‍പ്പന കൂട്ടാൻ 'ലോ ഓഫ് അട്രാക്ഷന്‍'

പോസിറ്റീവ് വികാരങ്ങളും ചിന്തകളും വളര്‍ത്തിയെടുക്കുന്നതിലൂടെ മികച്ച സെയ്ല്‍സ് നേടാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

Update:2023-04-10 15:22 IST

ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ചിന്തകള്‍ക്ക് അനുബന്ധ അനുഭവങ്ങളെയോ സാഹചര്യങ്ങളെയോ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന ഒരു നൂതനആശയമാണ് ആകര്‍ഷണനിയമം അഥവാ Law Of Attraction. പ്രായം, പശ്ചാത്തലം എന്നിവയ്‌ക്കെല്ലാം അതീതമായി ആര്‍ക്കും ആകര്‍ഷണ നിയമം പരിശീലിക്കാം.

ആകര്‍ഷണ നിയമം പ്രാവര്‍ത്തികമാക്കാന്‍, പ്രധാനമായും പോസിറ്റീവ് വികാരങ്ങളും ചിന്തകളും വളര്‍ത്തിയെടുക്കണം. അതിനുള്ളഘടകങ്ങളാണ് വിഷ്വലൈസേഷന്‍. അഥവാ ഭാവനാചിത്രണം, അഫിര്‍മേഷന്‍സ് അല്ലെങ്കില്‍ സ്ഥിരീകരണങ്ങള്‍, കൃതജ്ഞത, ശ്രദ്ധ എന്നിവ. പൊതുവെ Law of Attraction പ്രാവര്‍ത്തികമാക്കുന്നതിന് ഇനി പറയുന്ന പോലെയാണ് മുന്നോട്ട് പോകേണ്ടത്.

വ്യക്തത: നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും എന്തിനാണ് അത് ആഗ്രഹിക്കുന്നതെന്നും അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്നും വ്യക്തമായി മനസിലാക്കുക.

ഫോക്കസ്: നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലത്തിലേക്ക് ചിന്തകളും വികാരങ്ങളും കേന്ദ്രീകരിക്കുക, ഇതിനകം തന്നെ നിങ്ങളത് സ്വന്തമാക്കിയിട്ടുണ്ടെന്ന് സങ്കല്‍പ്പിക്കുക.

കൃതജ്ഞത: നിങ്ങളുടെ ജീവിതത്തില്‍ നിലവില്‍ ലഭിച്ചിട്ടുള്ളതിനും ആഗ്രഹിച്ച കാര്യം സംഭവിച്ചതായി സങ്കല്‍പ്പിച്ച് അതിനും നന്ദി പ്രകടിപ്പിക്കുക.

പ്രവര്‍ത്തിക്കുക: Law of Attraction-ലെ പ്രധാനഘട്ടം. നിങ്ങളുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആഗ്രഹിക്കുന്ന ഫലം കാണുന്നതുവരെ പരിശ്രമിക്കുകയും ചെയ്യുക.

വിട്ടുകളയുക: നിഷേധാത്മക ചിന്തകളും വിശ്വാസങ്ങളും ഉപേക്ഷിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം കൊണ്ടുവരാന്‍ പ്രപഞ്ചത്തെ വിശ്വസിക്കുക, അത് സാധിക്കുമെന്ന് ഉറച്ച് പ്രത്യാശിക്കുക.

സ്വീകരിക്കുക: ആഗ്രഹിക്കുന്ന ഫലം വന്നെത്തുമ്പോള്‍ അത് സ്വീകരിക്കാന്‍ തയാറായിരിക്കുക അത് നിങ്ങളുടെ ജീവിതത്തിലേക്ക് സ്വാഭാവികമായി ഒഴുകിയെത്താന്‍ അനുവദിക്കുക. സെയ്ല്‍സ് വര്‍ധിപ്പിക്കണം എന്ന നിങ്ങളുടെ അതിയായ ആഗ്രഹം 'ലോ ഓഫ് അട്രാക്ഷന്‍' ഉപയോഗിച്ച് കൈവരിക്കാന്‍ ഇതേ മാര്‍ഗങ്ങള്‍ പ്രയോഗിക്കാം.

സെയ്ല്‍സില്‍ വ്യക്തവും പോസിറ്റീവുമായ ലക്ഷ്യങ്ങള്‍ ചിട്ടപ്പെടുത്തുക: നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ദൃശ്യവല്‍ക്കരിക്കുക. ലക്ഷ്യത്തിലെത്തുന്നതിന്റെ നല്ല വശങ്ങളില്‍ ചിന്ത കേന്ദ്രീകരിക്കുക.

ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നിലനിര്‍ത്തുക: നിങ്ങളിലും നിങ്ങളുടെ കഴിവുകളിലും വിശ്വസിക്കുക. സെയ്ല്‍സിലുണ്ടാകുന്ന മുന്നേറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പോസിറ്റീവ് affirmations ഉപയോഗിക്കുക:

നിങ്ങളിലും നിങ്ങളുടെ കഴിവുകളിലുമുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ 'എന്റെ ബിസിനസ് വന്‍ വിജയമാണ്' എന്നതുപോലുള്ള പോസിറ്റീവ് പ്രസ്താവനകള്‍ ദിവസവും ആവര്‍ത്തിക്കുക. 

പോസിറ്റീവ് വ്യക്തികളുടെ സാമിപ്യം: നിങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന, സമാന പ്രവര്‍ത്തന രംഗങ്ങളിലുള്ള വ്യക്തികളുടെ സാമിപ്യം വലിയ മാറ്റങ്ങള്‍ വരുത്തും.

പ്രവര്‍ത്തിക്കുക: നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങള്‍ക്കായി സ്ഥിരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുക. തടസമായേക്കാവുന്ന ഏതെങ്കിലും നിഷേധാത്മക ചിന്തകളോ ഭയങ്ങളോ ഉപേക്ഷിക്കുക. എന്തിന് വേണ്ടിയും ആകര്‍ഷണ നിയമം ഉപയോഗിക്കുന്നതിന് ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സെയ്ല്‍സ് വര്‍ധിപ്പിക്കുന്നതിലും അത് ബാധകമാണ്. അവയില്‍ ചിലത് നോക്കാം.

ശ്രദ്ധക്കുറവും വ്യക്തത ഇല്ലായ്മയും: നേടാന്‍ ആഗ്രഹിക്കുന്നതെന്തെന്ന് വ്യക്തമല്ലെങ്കില്‍ കൃത്യമായി ഫോക്കസ് ചെയ്യാന്‍ സാധിക്കില്ല. ഫോക്കസ് ഇല്ലാതെ, കൂടുതല്‍ സെയ്ല്‍സ് കൊണ്ടുവരുന്നതും ബുദ്ധിമുട്ടാണ്.

നെഗറ്റീവ് ചിന്തകളും വിശ്വാസങ്ങളും: നെഗറ്റീവ് ചിന്തകളും തങ്ങളില്‍ തന്നെ വിശ്വാസമില്ലാതിരിക്കുന്നതും വില്‍പ്പന വര്‍ധിക്കുന്നത് തടയും.

നിരന്തര പരിശ്രമം: ആകര്‍ഷണ നിയമത്തിന് സ്ഥിരവും നിരന്തരവുമായ പരിശ്രമം ആവശ്യമാണ്, ഇല്ലാതെ അത് ഫലം നല്‍കിയേക്കില്ല.

നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ: ചിലര്‍ക്കെങ്കിലും ആകര്‍ഷണ നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ട്. അത് അസ്വസ്ഥതയും

നിരാശയും ഉണ്ടാക്കാന്‍ ഇടയാകും.

ഞൊടിയിടയില്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നത്: അത്യാവശ്യം ക്ഷമയും വിശ്വാസവും അര്‍പ്പിച്ച് ചെയ്താല്‍ ഈ പ്രക്രിയ ദീര്‍ഘകാലത്തേക്ക് ഫലം നല്‍കുന്നതായി കാണാം. മറിച്ച് ആകര്‍ഷണ നിയമം വഴി ഉടനടി കാര്യം സാധിക്കണമെന്ന് കരുതിയാല്‍ നിരാശയാകും ചിലപ്പോള്‍ ഉണ്ടാകുക.

ആകര്‍ഷണ നിയമം ഒരു നീണ്ട പ്രക്രിയയാണെന്നും ആഗ്രഹിക്കുന്ന ഫലം പ്രകടമാകാന്‍ സമയമെടുക്കുമെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്. സ്ഥിരമായി പോസിറ്റീവ് ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിലൂടെ, പലവിധ തടസങ്ങളെ മറികടന്ന് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കഴിയും. 

കൂടുതൽ അറിയാൻ : https://www.numberone.academy/

Tags:    

Similar News