സ്വന്തം മേഖലയില്‍ എത്ര വൈദഗ്ധ്യമുണ്ടെന്ന് പറഞ്ഞാലും ഇംഗ്ലിഷില്‍ സംസാരിക്കാന്‍ അറിയാത്തതുകൊണ്ടുമാത്രം ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയാത്ത ഒരുപാടുണ്ട് പേരുണ്ട് നമ്മുടെ നാട്ടില്‍. ഈയൊരു അവസ്ഥയുള്ളതുകൊണ്ടായിരിക്കണം ഒരുകാലത്ത് കേരളത്തില്‍ നിരവധി സ്‌പോക്കണ്‍ ഇംഗ്ലിഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മുളച്ചുപൊങ്ങിയത്. അനേകര്‍ക്ക് ആത്മവിശ്വാശത്തോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ ഇവയൊക്കെ അവസരമൊരുക്കി. എന്നാല്‍ ഇംഗ്ലിഷ് പഠനവും കാലത്തിനൊത്ത് മാറേണ്ടേ? വളരെ കുറഞ്ഞ ചെലവില്‍ പഠിതാക്കളുടെ സൗകര്യത്തിന് അനുസരിച്ച് വാട്ട്‌സാപ്പിലൂടെ ഇംഗ്ലിഷ് പഠിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.
സ്‌പോക്കണ്‍ ഇംഗ്ലിഷ് ക്ലാസില്‍ പോകാന്‍ കടമ്പകള്‍ ഏറെയാണ്. ജോലിയുടെയും മറ്റും തിരക്കുകള്‍ക്കിടയില്‍ എല്ലാദിവസവും ക്ലാസില്‍ പങ്കെടുക്കുക സാധ്യമല്ല. പിന്നെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളുള്ളവര്‍ക്ക് ഇംഗ്ലിഷ് ക്ലാസില്‍ പോയിരുന്ന് പഠിക്കാന്‍ നാണക്കേട് മറ്റൊരു വശത്ത്. ക്ലാസില്‍ ചേര്‍ന്ന പലര്‍ക്കും തിരക്കുകാരണം ക്ലാസുകള്‍ മുടങ്ങുന്നു. ഈയൊരു സാഹചര്യത്തിലാണ് ഒരു ദശകത്തിലേറെയായി സ്‌പോക്കണ്‍ ഇംഗ്ലിഷ് ക്ലാസുകള്‍ നടത്തിയിരുന്ന ഇംഗ്ലിഷ് ഗുരു എന്ന സ്ഥാപനത്തിലെ അധ്യാപകര്‍ വേറിട്ട് ചിന്തിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴി ഇംഗ്ലിഷ് ക്ലാസുകള്‍ നടത്തുക.
ജാസിം എന്ന പ്രധാനാധ്യാപകന്റെ കീഴില്‍ അവര്‍ അതിനുള്ള സിലബസ് തയാറാക്കി പരീക്ഷിച്ചുനോക്കി. ക്ലാസ് സമ്പൂര്‍ണ്ണവിജയമായതോടെ ഇംഗ്ലിഷ് ഗുരു എന്ന പേരില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചു. കേള്‍ക്കുമ്പോള്‍ വളരെ രസകരമായി തോന്നുമെങ്കിലും സ്ഥാപകരായ റികാസ് എസ്.ഹുസൈന്‍, മുഹമ്മദ് ജാസിം എന്നിവരെ സംബന്ധിച്ചടത്തോളം തുടക്കം ഒരു ദുര്‍ഘടമായ കാലഘട്ടം തന്നെയായിരുന്നു. എന്നാല്‍ മികച്ച പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത് അവരെ ഇംഗ്ലിഷ് സംസാരിക്കാന്‍ പ്രാപ്തരാക്കിക്കൊണ്ടാണ് ഈ വെല്ലുവിളിയെ മറികടന്നത്. വിദ്യാര്‍ത്ഥികള്‍ പറഞ്ഞറിഞ്ഞ് കൂടുതല്‍പ്പേര്‍ പരിശീലനത്തിന് വന്നു.
വാട്ട്‌സാപ്പ് എന്ന ക്ലാസ്‌റൂം
വളരെ ശാസ്ത്രീയമായ രീതിയിലാണ് ഈ ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നത്. വിദ്യാര്‍ത്ഥിക്ക് കോഴ്‌സിലേക്ക് പ്രവേശനം കൊടുക്കുന്നതിന് മുമ്പ് ഒരു ലെവല്‍ ടെസ്റ്റ് നടത്തി ഏത് തലത്തിലാണ് അയാള്‍ നില്‍ക്കുന്നതെന്ന് മനസിലാക്കും. അവരുടെ ഇംഗ്ലിഷിലുള്ള പ്രാവീണ്യം അനുസരിച്ച് തരംതിരിച്ച് ബേസിക്, ഇന്റര്‍മീഡിയേറ്റ്, അഡ്വാന്‍സ്ഡ് ലെവലുകളില്‍ ഏതാണോ അവര്‍ക്ക് യോജിക്കുന്നത് അതിനനുസരിച്ച് പരിശീലനം നല്‍കും.
ഗ്രൂപ്പായിട്ടും പെഴ്‌സണല്‍ ആയിട്ടും പരിശീലനം നേടാം. ഇതില്‍ ആദ്യം പഠിതാക്കളുടെ ചെറിയ ഗ്രൂപ്പ് തുടങ്ങുന്നു. പരമാവധി 20 പേരടങ്ങുന്ന ഗ്രൂപ്പില്‍ ഒരേ നിലവാരത്തിലുള്ളവരായിരിക്കുമുള്ളത്. ഇവര്‍ക്ക് ഒരു പരിശീലകനുണ്ടാകും. 65 ദിവസമാണ് ക്ലാസ്. ഓരോ ദിവസവും പഠിക്കേണ്ട കാര്യങ്ങള്‍ ഗ്രൂപ്പിലേക്ക് അയക്കുന്നു. അതിനെ അടിസ്ഥാനമാക്കി ചില ആക്റ്റിവിറ്റികള്‍ പഠിതാവ് ചെയ്യേണ്ടതുണ്ട്. അത് പേഴ്‌സണലായി പരിശീലകന് അയച്ചുകൊടുക്കണം. സമയം കിട്ടുന്നത് അനുസരിച്ച് ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്താല്‍ മതി. സംശയങ്ങള്‍ രാവില 9 മണി മുതല്‍ 11 മണി വരെ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തോട് ചോദിക്കാം.
ഇംഗ്ലിഷ് സംസാരിച്ചുതന്നെ പഠിക്കണം എന്ന നിലപാടാണ് ഇവര്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ പരമാവധി പ്രാക്ടീസിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പരിശീലനമാണ് നല്‍കുന്നത്. ഇംഗ്ലിഷ് സംസാരിക്കുന്നതിനുള്ള അവസരങ്ങള്‍ ധാരാളം നല്‍കി ഭയവും മടിയും മാറ്റിയെടുക്കുന്നു.
പെഴ്‌സണല്‍ ആയി പരിശീലനം നേടാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പരിശീലകനെ നല്‍കും. നല്ല രീതിയില്‍ ഇംഗ്ലിഷ് അറിയുകയും എന്നാല്‍ സംസാരിക്കാന്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാകുകയും ചെയ്യുന്നവര്‍ക്കാണ് അഡ്വാന്‍സ്ഡ് ലെവല്‍ പരിശീലനം. അവര്‍ക്ക് പരമാവധി ഇംഗ്ലിഷ് സംസാരിക്കാനുള്ള അവസരമാണ് കൊടുക്കുന്നത്. ഇംഗ്ലിഷ് ഗുരുവിന്റെ മുബൈ ഓഫീസിലുള്ള നോര്‍ത്ത് ഇന്ത്യന്‍ പരിശീലകരാണ് അവര്‍ക്ക് പ്രധാനമായും പരിശീലനം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 95679 99345
Disclaimer: This is a sponsored feature