ആരോഗ്യം താറുമാറാക്കി മല്‍സ്യത്തിലെ വിഷം, പക്ഷെ തൃശൂര്‍ക്കാര്‍ക്ക് ആശ്വസിക്കാം

Update:2019-12-04 07:00 IST

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മല്‍സ്യമാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലേറെയും എത്തുന്നത്. ഇവയില്‍ സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ മാരക രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മീന്‍ വാങ്ങുന്ന കാശിമേട്, എണ്ണൂര്‍ തുറമുഖങ്ങളിലാണ് വന്‍തോതില്‍ രാസവിഷം കലര്‍ത്തുന്നത്. ഗോഡൗണുകളില്‍ വെച്ചും മായം ചേര്‍ക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാസവസ്തുക്കളില്‍ സോഡിയം ബെന്‍സോയേറ്റ് ദഹനസംവിധാനത്തെയാണ് ഏറ്റവും ബാധിക്കുന്നത്. കാന്‍സറിനും കാരണമാകുന്നു. ഫോര്‍മാല്‍ഡിഹൈഡ് ആകട്ടെ കരള്‍ രോഗം മുതല്‍ കാഴ്ചശക്തിയെ വരെ ബാധിക്കുന്നു. അമോണിയ ശ്വാസനാളത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു. ആരോഗ്യത്തിന് നല്ലതെന്ന് കരുതി നാം കഴിക്കുന്ന മല്‍സ്യം ഇത്രയേറേ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതല്ലേ?

നാം വാങ്ങുന്ന മല്‍സ്യം ഫ്രെഷ് ആണെന്നും അതില്‍ യാതൊരു വിധത്തിലുള്ള വിഷാംശങ്ങളും ചേര്‍ത്തിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മല്‍സ്യവിപണന രംഗത്ത് 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കെ.വി.ആര്‍ ഗ്രൂപ്പ് വിഷരഹിത മല്‍സ്യം വില്‍ക്കുകയെന്ന പ്രതിജ്ഞയോടെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തൃശൂരിലുള്ള ഉപഭോക്താക്കള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ മുനമ്പം തുറമുഖത്ത് എത്തുന്ന മല്‍സ്യങ്ങള്‍ വൃത്തിയാക്കി മുറിച്ച് പായ്ക്ക് ചെയ്ത് വീട്ടിലെത്തിച്ചുതരും. തൃശൂരില്‍ ഫ്രെഷ് മല്‍സ്യങ്ങള്‍ വില്‍ക്കുന്നതിനായി 50 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു. മുനമ്പം ഫിഷ് മാള്‍ എന്ന പേരില്‍ 2020 ജനുവരിയിലാണ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്.

ഫിഷ് മാള്‍ എന്ന മൊബീല്‍ അപ്ലിക്കേഷനിലൂടെയാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. മല്‍സ്യം കട്ട് ചെയ്യുന്നതിന്റെയും മറ്റും അധിക നിരക്കുകളില്ലാതെ മീന്‍ വീട്ടിലെത്തും. രാവിലെ 10 മണി മുതല്‍ മുനമ്പം ഹാര്‍ബറില്‍ എത്തുന്ന മല്‍സ്യങ്ങള്‍ വൈകിട്ട് മൂന്ന് മണിക്കും ആറ് മണിക്കും ഇടയില്‍ വീടുകളിലും ഫ്‌ളാറ്റുകളിലും വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇതിനായി പഞ്ചായത്തുകളില്‍ ഒന്നും മുന്‍സിപ്പാലിറ്റികളില്‍ മൂന്നും തൃശൂര്‍ കോര്‍പ്പറേഷനില്‍ അഞ്ചും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും.

അനുഭവസമ്പത്ത് തന്നെ കരുത്ത്

മല്‍സ്യവിപണന മേഖലയില്‍ 100ലേറെ വര്‍ഷങ്ങളുടെ അനുഭവസമ്പത്താണ് കെവിആര്‍ ഗ്രൂപ്പിനുള്ളത്. കോയിപ്പിള്ളി വിജയന്‍ ആണ് ബിസിനസിന് തുടക്കമിടുന്നത്. ഹാര്‍ബറിലെത്തുന്ന മല്‍സ്യങ്ങള്‍ ലേലം ചെയ്ത് വിറ്റിരുന്ന അദ്ദേഹം 1975 വരെ ഈ മേഖലയില്‍ ഏകാധിപത്യം പുലര്‍ത്തി. പിന്നീടാണ് കൂടുതല്‍പ്പേര്‍ ഇതേ മേഖലയിലേക്ക് കടന്നുവരുന്നത്. വിജയന്‍ തരകന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ മകനായ രത്‌നാകരന്‍ വിജയനാണ് ഇപ്പോള്‍ ബിസിനസ് മുന്നോട്ടുനയിക്കുന്നത്. അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കി ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്താന്‍ മൂന്നാം തലമുറയിലെ ജിത്തു രാമചന്ദ്രനും ബിസിനസിലുണ്ട്. മുനമ്പം ഫിഷ് മാളിന്റെ ഡയറക്റ്ററാണ് അദ്ദേഹം.

ജീവനുള്ള മല്‍സ്യങ്ങള്‍ ഉള്‍പ്പടെ 30ലധികം വ്യത്യസ്തമായ മല്‍സ്യങ്ങള്‍ മുനമ്പം ഫിഷ് മാളില്‍ നിന്ന് നേരിട്ടും വാങ്ങാമെന്ന് ജിത്തു രാമചന്ദ്രന്‍ പറയുന്നു. കമ്പനി നേരിട്ട് നടത്തുന്ന വിപണനകേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഫ്രാഞ്ചൈസി നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9846096303

Disclaimer: This is a sponsored feature

Similar News