പാലന ന്യൂറോസിങ്ക് : രാജ്യാന്തരതലത്തിലേക്ക് മറ്റൊരു മലയാളി സ്റ്റാര്‍ട്ടപ്പ്

Update:2020-11-03 15:19 IST

ചെറിയ കാര്യങ്ങള്‍കൊണ്ട് മനസ്സ് അസ്വസ്ഥമാകാം ദിവസം മുഴുവന്‍ നീളുന്ന മാനസിക, ശാരീരിക അധ്വാനത്തിന് ശേഷം ശരിയായ ഉറക്കം ഇല്ലായ്മ, മാനസിക പിരിമുറുക്കം, ലൈംഗിക അസംതൃപ്തി, ഉണര്‍വ് ഇല്ലായ്മ  തുടങ്ങി വിവിധ പ്രശ്നങ്ങള്‍  അഭിമുഖീകരിക്കുന്നവരാണ് നമ്മളില്‍  ഭൂരിഭാഗവും. സംരംഭകരോ, പ്രൊഫഷണലുകളോ, വിദ്യാര്‍ത്ഥികളോ, ഗര്‍ഭിണികളോ, ആരുമാവട്ടെ അവരവരുടെ മേഖലകളില്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നേരിടാത്തവരായി ആരുമുണ്ടാകില്ല. എത്രകണ്ടു വിശ്രമമെടുത്ത് മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചാലും  അതിന് കഴിയണമെന്നില്ല. ഇവിടെയാണ് പാലന ന്യൂറോസിങ്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യത്യസ്തവും ലളിതവുമായ ഒരു പരിഹാരമാര്‍ഗം ആകുന്നത്.

മനുഷ്യബ്രെയിനിന് ആവശ്യമായ പോഷകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി അത്ഭുതകരമായ മാറ്റത്തിലേക്ക് നയിക്കാന്‍ സഹായിക്കുകയാണ് പാലന ന്യൂറോ സിങ്ക് എന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍. ബാംഗ്ലൂര്‍ ആസ്ഥാനമായ, മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്ന പാലന വെല്‍നെസ് പ്രൊവൈഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ഉദ്യമമെന്ന് ഇവര്‍ പറയുന്നു.

മ്യൂസിക് തെറാപ്പിയെ കുറിച്ച് അനേക വര്‍ഷങ്ങളായി അറിയുന്നവരാണ് ഭാരതീയര്‍. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശബ്ദവീചികളിലൂടെ നമ്മുടെ ന്യൂറല്‍ പാത്ത് വേയെ എളുപ്പത്തിലും ഫലപ്രദമായും സ്വാധീനിച്ചാണ് ഓരോ ആളിലും ഫലപ്രദമായ മാറ്റം  ലഭ്യമാക്കുന്നത്.

ഏഴു വിഭാഗങ്ങളായാണ് സേവനം

  1. ആനന്ദ: മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്തരാകാന്‍ സഹായിക്കുന്നു.
  2. ശയന: ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണിത്. ഗാഢനിദ്ര ആഗ്രഹിക്കുന്നവര്‍ക്ക് ശയന ഏറെ ഗുണം ചെയ്യും
  3. അമൃത്: ഗര്‍ഭിണികള്‍ക്ക് ഏറെ പ്രയോജനകരം. അവരുടെ മാനസികോല്ലാസത്തിനും ഗര്‍ഭകാലം ആസ്വാദ്യകരമാക്കാനും അമൃത് സഹായിക്കുന്നു.
  4. സെക്‌സലന്‍സ്: പങ്കാളിയോടുള്ള ലൈംഗിക അടുപ്പം സൃഷ്ടിക്കാനും സെക്‌സിന്റെ യഥാര്‍ത്ഥ ആനന്ദം ആസ്വദിക്കുന്നതിനും സഹായകരമാകുന്നു.
  5. വികാസ്: ശ്രദ്ധ, ഓര്‍മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുന്നതിനും വികാസ് സഹായിക്കും. പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധ പുലര്‍ത്താനാവുന്നില്ല എന്ന വിഷമത്തില്‍ കഴിയുന്നവര്‍ക്ക് ഏറെ ഫലപ്രദം.
  6. സമൃദ്ധി: സമ്പദ് സമൃദ്ധിയോടെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കാന്‍ സഹായിക്കുകയാണ് സമൃദ്ധിയുടെ ലക്ഷ്യം.
  7. പ്രഭാവ്: വ്യക്തിയുടെ എനര്‍ജി ലെവല്‍ സ്ഥിരപ്പെടുത്തുകയും അതിലൂടെ പുതിയ ഉണര്‍വ് ലഭ്യമാക്കുകയും ചെയ്യുകയാണിതിലൂടെ.

ഓഫ്‌ലൈനിലും ലഭ്യം

വളരെ എളുപ്പം ഉപയോഗിക്കാവുന്ന തരത്തില്‍  ഓഫ്‌ലൈനിലും   ഒരുക്കിയിരിക്കുന്ന പാലന ന്യൂറോസിങ്കിന് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ലഭിച്ചത് വന്‍സ്വീകാര്യതയാണ്. നൂതനമായ ഈ ആശയം ജനകീയമാക്കുന്നതിനും ജനങ്ങളില്‍ പുതിയ മാറ്റം കൊണ്ടു വരുന്നതിനുമാണ് പാലന ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ ബിജു ശിവാനന്ദന്‍ പറഞ്ഞു.

ഭാഷയുടേയോ ജാതിയുടേയോ മതത്തിന്റേയോ രാജ്യത്തിന്റേയോ അതിര്‍വരമ്പുകളില്ലാതെ ഏതൊരാള്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഉല്‍പ്പന്നമെന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ തന്നെ പ്രസക്തമാണ് ഇത്.

എങ്ങനെ പ്രയോജനപ്പെടുത്താം?

പ്രത്യേക ആവൃത്തികളില്‍ തയാറാക്കിയ ശബ്ദതരംഗങ്ങളാണ് ഓരോ വിഭാഗത്തിലുമുള്ളത്. ബ്രെയിനിന്റെ വ്യത്യസ്ത ഭാഗങ്ങളെപ്രചോദിപ്പിക്കാന്‍ ഉതകുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും. ഇത് ഉപയോഗപ്പെടുത്തുമ്പോള്‍ മനഃപൂര്‍വം മാറ്റത്തിന് ശ്രമിക്കേണ്ടതില്ല എന്നതാണ് ഒരു പ്രത്യേകത. നിശ്ചിത സമയം തുടര്‍ച്ചയായി പാലന ന്യൂറോ സിങ്ക് കേള്‍ക്കുന്നതിലൂടെ വ്യക്തികളുടെ ലക്ഷ്യത്തിനനുസരിച്ച്  ഉപബോധമനസ്സില്‍ സ്വമേധയാ മാറ്റങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് പാലനയുടെ സാരഥികള്‍ പറയുന്നത്.

ഓരോ വ്യക്തികള്‍ക്കനുസരിച്ച് 21 മുതല്‍ 182 ദിവസം വരെ തുടര്‍ച്ചയായി കേള്‍ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിരാവിലെയായാല്‍ അത്രയും നല്ലത്. വായന, വ്യായാമം പോലുള മറ്റ് കാര്യങ്ങള്‍ക്ക് ഒപ്പമല്ലാതെ സുഖകരമായ സാഹചര്യത്തില്‍ കിടന്ന് കേള്‍ക്കുന്നതാണ് നല്ലത്. ഉയര്‍ന്ന നിലവാരമുള്ള ഹെഡ്ഫോണോ, ഇയര്‍ ഫോണോ ഉപയോഗിച്ച് വേണം കേള്‍ക്കാന്‍. ദിവസത്തില്‍ ഒരു തവണ മാത്രം, അതും ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നാല്‍ തുടര്‍ന്ന് അതേ ദിവസം കേള്‍ക്കുകയുമരുത് തുടങ്ങിയ ശാസ്ത്രീയമായ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു വേണം പാലന ന്യൂറോസിങ്ക് പ്രയോജനപ്പെടുത്താന്‍.

സംരംഭത്തിന് പിന്നില്‍

2006 ല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരിക്കെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് നിരവധി വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കു ശേഷമാണ് ബിജു ശിവാനന്ദന്‍ ഫൗണ്ടര്‍ & ചെയര്‍മാന്‍ ആയി പാലന വെല്‍നെസ് പ്രൊവൈഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കപ്പെടുന്നത്. സഹസ്ഥാപകരും ഡയറക്റ്റര്‍മാരുമായ മനോജ് രോഹിണി, ബിനീഷ് കെ. ബി, അബ്ദുല്‍ റഊഫ്, മണികണ്ഠന്‍ നായര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി എന്നിവരുമാണ് സംരംഭത്തിന് പിന്നില്‍.

വിവരങ്ങള്‍ക്ക്: ഇ മെയ്ല്‍: info@neurosync.in, ഫോണ്‍: +91 8593 885 886 വെബ്‌സൈറ്റ്: neurosync.in   

Disclaimer: This is a sponsored feature

Similar News