യു.ജി.എസ് ഗ്രൂപ്പ്; വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ഒരു കുടക്കീഴില്‍
യുവസംരംഭകനായ അജിത് പാലാട്ടിന്റെ നേതൃത്വത്തിലാണ് മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ള അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം
ഒരാവശ്യം വരുന്ന സമയത്ത് പെട്ടെന്ന് ചെന്നാല്‍ പണം ലഭിക്കുമെന്നൊരു വിശ്വാസം ഇപ്പോള്‍ പാലക്കാട്ടുകാര്‍ക്കുണ്ട്. മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി (യു.ജി.എസ്) ഗ്രൂപ്പാണ് ആ വിശ്വാസത്തിന് അടിസ്ഥാനം. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാന്‍ മടിച്ചപ്പോഴും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും വനിതകള്‍ക്കുമടക്കം കൈത്താങ്ങായി കൂടെ നിന്നതോടെ തുടങ്ങിയതാണ് ഈ വിശ്വാസം.
യുവ സംരംഭകനായ അജിത് പാലാട്ടിന്റെ നേതൃത്വത്തിലാണ് മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ള അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം. അര്‍ബണ്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ്, അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍, ന്യൂ അര്‍ബന്‍ ഗ്രാമീണ്‍ കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം സാമൂഹ്യ സേവനങ്ങള്‍ക്കായുള്ള അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയും ഉള്‍പ്പെടുന്നതാണ് യു.ജി.എസ് ഗ്രൂപ്പ്.
അജിത് പാലാട്ടിനൊപ്പം സഹോദരന്‍ അഭിലാഷ് പാലാട്ടും യു.ജി.എസ് ഗ്രൂപ്പ് നേതൃത്വത്തിലുണ്ട്. സുധാദേവി ചെമ്പ്രത്ത്, കെ. സവിത, എന്‍. വിജയകുമാര്‍, കെ. സജിത എന്നിവരും അംഗങ്ങളായ ഡയറക്റ്റര്‍ ബോര്‍ഡാണ് അര്‍ബണ്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ്, ന്യൂ അര്‍ബണ്‍ ഗ്രാമീണ്‍ കൗണ്‍സില്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത്. അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ അജിത് പാലാട്ടും അഭിലാഷ് പാലാട്ടും പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.
സാധാരണക്കാര്‍ക്കിടയിലേക്ക്
മികച്ച നിക്ഷേപ പദ്ധതികള്‍, എളുപ്പത്തില്‍ ലഭ്യമാകുന്ന വായ്പകള്‍-ഇതാണ് യു.ജി.എസ് ഗ്രൂപ്പിന്റെ മുഖമുദ്ര. കോവിഡ് സമയങ്ങളില്‍ സ്ത്രീകള്‍ക്കായി ഗ്രൂപ്പ് പലിശ രഹിത വായ്പ അവതരിപ്പിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് നിബന്ധനകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ്, വൈവിധ്യമാര്‍ന്ന നിക്ഷേപ വായ്പാ പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം വരെ പലിശ ലഭ്യമാക്കുന്നു.
2,500, 5,000, 10,000 രൂപ മാസ തവണകളായി അടയ്ക്കാവുന്ന യു.ജി.എസ് സമ്പാദ്യം പദ്ധതിയാണ് മറ്റൊരു ആകര്‍ഷണം. നാല് മാസം തവണകള്‍ അടയ്ക്കുന്നവര്‍ക്ക് അഞ്ചാം മാസം മുതല്‍ ലളിതമായ വ്യവസ്ഥകളിന്മേല്‍ വായ്പ ലഭ്യമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സേവിംഗ്സ് ബാങ്ക് എക്കൗണ്ട്, വസ്തു, സ്വര്‍ണപ്പണയ വായ്പ എന്നിവയും നിധി കമ്പനിയിലൂടെ നല്‍കുന്നു.
സ്വര്‍ണപ്പണയ വായ്പകള്‍
കേരള മണി ലെന്‍ഡിംഗ് ആക്റ്റ് പ്രകാരം പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അതിവേഗ വായ്പ ലഭ്യമാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഗ്രാമിന് 4,500 രൂപ വരെ നല്‍കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള ജനമിത്ര പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. സംരംഭകര്‍ക്കും കര്‍ഷകര്‍ക്കുമായിപ്രത്യേക വായ്പാ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
നാല് ശതമാനം പലിശയ്ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന അഗ്രി ഗോള്‍ഡ് ലോണ്‍ പദ്ധതി, ഏഴ് ശതമാനം പലിശയ്ക്ക് ഗ്രാമിന് കൂടുതല്‍ പണം നല്‍കുന്ന കിസാന്‍ സ്വര്‍ണപ്പണയ വായ്പ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പ നല്‍കുന്ന ഭീമ സ്വര്‍ണ വായ്പാ പദ്ധതിയും ദിവസ തവണ വ്യവസ്ഥയില്‍ സംരംഭകര്‍ക്കായി വ്യക്തിഗത വായ്പകളും നല്‍കുന്നുണ്ട്. 11.85 ശതമാനം പലിശ നിരക്കില്‍ ഗ്രാമിന് 4,500 രൂപ വരെ നല്‍കുന്ന കാരുണ്യ സ്‌കീം, കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന സംരംഭകര്‍ക്കുംദിവസ തവണ വ്യവസ്ഥയില്‍ രണ്ട് പവന് ഒരുലക്ഷം രൂപ നല്‍കുന്ന സമൃദ്ധി സ്‌കീം തുടങ്ങിയ പദ്ധതികളും സ്ഥാപനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൈക്രോ ഫിനാന്‍സ് സേവനങ്ങള്‍
വനിതാ കൂട്ടായ്മകള്‍ക്കായി മൈക്രോ ഫിനാന്‍സ്സേവനങ്ങള്‍ ഗ്രൂപ്പ് ലഭ്യമാക്കുന്നു ണ്ട്. ന്യൂ അര്‍ബന്‍ ഗ്രാമീണ്‍ കൗണ്‍സില്‍ ഇത്തരത്തിലുള്ള വായ്പാപദ്ധതികളാണ് അവതരിപ്പിക്കുന്നത്. വനിതാ കൂട്ടായ്മകളുടെ സാമ്പത്തിക ഉന്നമനത്തിനും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും പരസ്പരജാമ്യ വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുന്ന മഹിളാ ജ്യോതി മൈക്രോ ഫിനാന്‍സ് സ്‌കീം ആഴ്ച തവണകളായി തിരിച്ചടയ്ക്കാവുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പൊതുവിഭാഗത്തിനായി ബിസിനസ് വായ്പകളും വസ്തു ഈടിന്മേല്‍ വായ്പകളും ഗ്രൂപ്പ് നല്‍കുന്നു.
സാമൂഹ്യ സേവന രംഗത്ത്
ചാരിറ്റബ്ള്‍ സൊസൈറ്റി എന്ന നിലയില്‍ ആരംഭിച്ച അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി, ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ ലാഭവിഹിതം ഉപയോഗിച്ച് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കോവിഡ് കാലത്ത് തുടങ്ങിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഇപ്പോഴും നല്‍കിവരുന്നു. വിദ്യാഭ്യാസ പഠന സഹായം, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, രക്തദാന ക്യാമ്പുകള്‍, അഗതി-വൃദ്ധ മന്ദിരങ്ങള്‍ക്കുള്ള സഹായം തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് സ്ഥാപനം നടത്തിവരുന്നത്. പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന 10 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അനുഭവത്തിന്റെ കരുത്ത്
എം.ബി.എ പഠന ശേഷം വിദേശത്തും ഇന്ത്യക്കകത്തുമായി പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തിന്റെ കരുത്തിലാണ് അജിത് പാലാട്ട് 2021ല്‍ ഗ്രൂപ്പിന് തുടക്കമിടുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അജിത്തിന് സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് എന്നതായിരുന്നു സ്വപ്നം. ആ ആഗ്രഹമാണ് യു.ജി.എസ് ഗ്രൂപ്പ് തുടങ്ങുന്നതിലേക്കെത്തിച്ചത്.
ഇന്ന് അമ്പതിനായിരത്തിലേറെ ഇടപാടുകാര്‍ ഗ്രൂപ്പിനുണ്ട്. 125ലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നു. അതില്‍ 75 ശതമാനത്തിലേ പേര്‍ സ്ത്രീകളാണ്. മണ്ണാര്‍ക്കാടിന് പുറമേ പാലക്കാട്, കല്ലടിക്കോട്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, കൊപ്പം, അലനല്ലൂര്‍ എന്നിവിടങ്ങളിലും ഗ്രൂപ്പിന് ശാഖകളുണ്ട്.
മലപ്പുറം ജില്ലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ്. കോങ്ങാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഉടനെ ശാഖകള്‍ തുറക്കുമെന്ന് അജിത് പാലാട്ട് പറയുന്നു. 'എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിച്ചുഎന്നത് ജനങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. കോവിഡിനു ശേഷമുള്ള തിരിച്ചുവരവില്‍ യു. ജി.എസ് ഗ്രൂപ്പിന് വലിയ പങ്കു വഹിക്കാനായി എന്നതാണ് സംതൃപ്തി നല്‍കുന്ന കാര്യം.
ചെറുകിട സംരംഭകര്‍ക്കും സാധാരണക്കാര്‍ക്കും മറ്റെവിടെ നിന്നും സാമ്പത്തിക സഹായം ലഭ്യമാകാതിരുന്നപ്പോഴും ഞങ്ങളത് നല്‍കി. ബുദ്ധിമുട്ടേറിയ കാലത്ത് സഹായഹസ്തവുമായി എത്താന്‍ ഗ്രൂപ്പിന് കഴിഞ്ഞു'- അജിത് പാലാട്ട് പറയുന്നു.
(This article is an impact feature, which may contains promotional contents )