ആശയും രശ്മിയും ബിസിനസുകാരായ കഥ; നിങ്ങള്‍ക്കും ഇതുപോലെ സംരംഭകരാകാം!
ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്ക് വിജയകരമായൊരു സംരംഭം കെട്ടിപ്പടുക്കാം
നിയമം പഠിച്ച ശേഷം വക്കീല്‍ ആയി ബാറില്‍ ചേര്‍ന്നുവെങ്കിലും ആശ ആദ്യം തിരഞ്ഞെടുത്തത് സ്‌റ്റോക്ക് മാര്‍ക്കറ്റ് രംഗമായിരുന്നു. അതിലെ അനിശ്ചിതത്വവും ബിസിനസ്സില്‍ നേരിടുന്ന അതിഭയങ്കരമായ മാനസിക പിരിമുറുക്കവുമാണ് ആശയെ തികച്ചും പുതിയ രീതിയിലുള്ള ഒരു ബിസിനസ്സായ ആംവേ ബിസിനസ്സിലേക്ക് അടുപ്പിച്ചത്.ആശ മുന്നില്‍ തുറന്നുവരുന്ന പുതിയ അവസരങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. പ്രായമോ മറ്റേതെങ്കിലും കാര്യങ്ങളോ മുന്നോട്ടുള്ള യാത്രയില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്ന ഘടകമാകരുതെന്ന് വിശ്വസിക്കുകയും സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ആശ കൃഷ്ണന്‍ ഇന്ന് വളരെ വിജയകരമായി ബിസിനസ്സ് ചെയ്യുന്ന ഒരു സംരംഭകയാണ്. ഫിറ്റ്‌നെസ്, വെല്‍നെസ്, ന്യുട്രീഷ്യന്‍ തുടങ്ങിയ രംഗത്തുണ്ടായ സ്വന്തം താല്‍പ്പര്യത്തില്‍ നിന്ന് ബിസിനസ് ആശയം കണ്ടെത്തുകയായിരുന്നു അവര്‍. കാന്‍സറിനെ അതിജീവിച്ചെത്തിയ ആശയുടെ ജീവിതസന്ദേശം തന്നെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ സന്തോഷകരമായമായ ജീവിതം എന്നാണ്.
കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ സാധിക്കണം, അതൊടൊപ്പം വിജയകരമായൊരു കരിയറും വേണം. ഇതിനുള്ള അന്വേഷണമാണ് രശ്മി ശ്രീലാലിനെ ആംവേയിലേക്ക് അടുപ്പിച്ചത്. 2008ല്‍ ബി ടെകിന് പഠിക്കുമ്പോള്‍ തന്നെ രശ്മി ആംവേ ഒരുക്കുന്ന ബിസിനസ് അവസരങ്ങളെ പരിചയപ്പെട്ടിരുന്നു. അങ്ങനെ ബിസിനസിലേക്ക് ഇറങ്ങിയ രശ്മി, എംബിഎ പൂര്‍ത്തിയാക്കിയ ശേഷവും അത് നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ന്യൂട്രീഷ്യന്‍, വെല്‍നസ്, ബ്യൂട്ടി എന്നീ രംഗങ്ങളിലുള്ള താല്‍പ്പര്യം രശ്മിയെ ഏറെ മുന്നോട്ട് പോകാന്‍ സഹായിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷവും, മറ്റുള്ളവരെപോലെ ഒരു കോര്‍പ്പറേറ്റ് കരീയറിനു പിന്നാലെ സഞ്ചരിക്കാതെ ആംവേ ബിസിനസിനെ അതിലും മികച്ച ഒരവസരമായി കണ്ട് മറ്റനേകം വനിതാ സംരംഭകര്‍ക്ക് ഒരു മാര്‍ഗദര്‍ശിയായി ജീവിതത്തില്‍ മുന്നേറുകയാണ് രശ്മി ശ്രീലാല്‍.
''ഞാനെന്നും ഒരു അന്തര്‍മുഖയായിരുന്നു. ഈ ബിസിനസ് തുടങ്ങിയതിലൂടെ ആളുകളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങിയ ഞാന്‍ ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവളായി. മാത്രമല്ല, ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുറപ്പും മനസ്സിനുണ്ടായി,'' രശ്മി പറയുന്നു.
സ്വന്തമായൊരു സംരംഭം വേണമെന്ന് ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഇന്ന് ഏറ്റവും അനുയോജ്യമായ മേഖല കൂടിയാണ് ഡയറക്റ്റ് സെല്ലിംഗ്. കാരണം, ഈ രംഗത്ത് അവര്‍ക്ക് അവരുടെ സമയത്തിനും താല്‍പ്പര്യത്തിനും അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതി. മാത്രമല്ല അവര്‍ തന്നെയാണ് അവരുടെ 'ബോസ്'.
ഡയറക്റ്റ് സെല്ലിംഗ്: സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട മുഖം
ഡയറക്റ്റ് സെല്ലിംഗ് രംഗത്ത് സംരംഭകരാകുന്ന സ്ത്രീകള്‍ക്ക് അവരുടെ പ്രൊഫഷണും വ്യക്തി ജീവിതവും അങ്ങേയറ്റം സന്തുലിതമാക്കി കൊണ്ടുപോകാന്‍ സാധിക്കും. പലരെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകവും ഇതാണ്. വീട്ടിലിരുന്ന്, സ്വന്തം സമയത്തിന് അനുസരിച്ച് ജോലി ചെയ്താല്‍ മതി. മാത്രമല്ല, മികച്ച വരുമാനവും ലഭിക്കും. അത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും പറ്റും.മാത്രമല്ല, ഈ രംഗത്ത് സംരംഭകരാകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസയോഗ്യതയൊന്നും വേണ്ട. വില്‍ക്കുന്ന ഉല്‍പ്പന്നത്തെ കുറിച്ച് വ്യക്തമായ രൂപം വേണം. മാത്രമല്ല, അവ ആളുകള്‍ക്ക മുന്നില്‍ കൃത്യമായി അവതരിപ്പിക്കാനുള്ള കഴിവും വേണം.
ഇത് പുതുതലമുറ സമ്പദ് വ്യവസ്ഥ നല്‍കുന്ന അവസരം
കോവിഡ് 19 ജനങ്ങളെ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതമാക്കിയതിനൊപ്പം നൂതന ഡിജിറ്റല്‍ സൊലൂഷനുകള്‍ ഉപയോഗിച്ച് ജോലികള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ആര്‍ക്കും ഇപ്പോള്‍ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാം. അതിനനുസൃതമായ വേതനം നേടാം. ഈ പ്രതിസന്ധികാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതും ഈ ഗിഗ് ഇക്കോണമി തന്നെയാണ്. ഗിഗ് വര്‍ക്കേഴ്‌സിന്, അതായത് സ്വന്തം സമയവും സാഹചര്യവും കഴിവും അനുസരിച്ച് ജോലി ചെയ്ത് പണമുണ്ടാക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക്, മികച്ച അവസരമാണ് ഒരുക്കി നല്‍കിയിരിക്കുന്നത്.ആംവേയുടെ ഡയറക്റ്റ് സെല്ലേഴ്‌സിന്റെ 60 ശതമാനവും വനിതകളാണ്. സ്ത്രീകളുടെ പാഷനെ ബിസിനസാക്കി മാറ്റാന്‍ ആംവേ സഹായിക്കുന്നു. ആംവേയുടെ വ്യത്യസ്തമായ ബിസിനസ് മോഡലുകള്‍ അവരുടെ വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങളില്‍ നിന്ന് അനുയോജ്യമായ സംരംഭം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ആംവേയുടെ ഭാഗമാകുന്ന എല്ലാവര്‍ക്കും മികച്ച പരിശീലവും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നതിനാല്‍ അവരുടെ കഴിവുകള്‍ തേച്ചുമിനുക്കപ്പെടുന്നു. ബെസ്റ്റ് ബിസിനസ് പ്രാക്ടീസുകള്‍, പ്രോഡക്റ്റ് ട്രെയ്‌നിംഗ് തുടങ്ങി നിരവധി മേഖലകളില്‍ ഓഫ് ലൈന്‍, ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ആംവേ നല്‍കുന്നുണ്ട്.
ഇതുവരെ ഏകദേശം 25,000 ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ ആംവേ രാജ്യത്തൊട്ടാകെ നടത്തിക്കഴിഞ്ഞു. 20 ലക്ഷം ഡയറക്റ്റ് സെല്ലേഴ്‌സിലേക്കും ഉപഭോക്താക്കളിലേക്കും പ്രവര്‍ത്തനം വിപുലമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Disclaimer: This is an advertorial feature