ഒരു മാസം 10 സിനിമകള്‍; സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കാന്‍ പി.വി.ആര്‍ ഐനോക്സ്

രാജ്യത്തെ ആദ്യത്തെ തിയറ്റര്‍ സിനിമ സബ്സ്‌ക്രിപ്ഷന്‍ ഓഫറാകും ഇത്

Update:2023-10-14 16:12 IST

സിനിമാ പ്രേക്ഷകര്‍ക്കായി രാജ്യത്തെ ആദ്യത്തെ സിനിമ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങി മള്‍ട്ടിപ്ലെക്സ് ഓപ്പറേറ്ററായ പി.വി.ആര്‍ ഐനോക്സ്. പുതിയ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് കമ്പനി സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുന്നത്. നിലവില്‍ 699 രൂപയുടെ പ്രതിമാസ പ്ലാന്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 70 രൂപയ്ക്ക് 10 സിനിമകളാണ് കമ്പനി ഒരു മാസത്തേക്ക് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം ഈ പ്ലാന്‍ ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും ഇന്‍സിഗ്‌നിയ, ഐമാക്സ് തുടങ്ങിയ പ്രീമിയം സ്‌ക്രീന്‍ ഫോര്‍മാറ്റുകളിലും ഉടന്‍ ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. ഈ പ്ലാന്‍ സബ്സ്‌ക്രൈബ് ചെയ്യുന്നവര്‍ ഓരോ തവണയും സബ്സ്‌ക്രിപ്ഷന്‍ വഴി ടിക്കറ്റ് എടുക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഐ.ഡി കൈവശം വയ്ക്കണം. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, തിയേറ്റര്‍ ഒക്യുപന്‍സി ലെവലുകള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയൊരു കൂട്ടം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനുമാണ് പദ്ധതി അവതരിപ്പിക്കുന്നത്.


Tags:    

Similar News