അദാനി പവറിന്റെ ലാഭത്തില്‍ 96 ശതമാനം ഇടിവ്, അറ്റാദായം ഉയര്‍ത്തി വില്‍മാര്‍

അദാനി പവര്‍ ഓഹരികള്‍ ഇന്നും ലോവര്‍ സര്‍ക്യൂട്ടിലാണ്

Update: 2023-02-09 04:48 GMT

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ അദാനി പവറിന്റെ അറ്റാദായം (Net Profit) ഇടിഞ്ഞു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 9 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കല്‍ക്കരി ഇറക്കുമതിയുടെ ചെലവ് ഉയര്‍ന്നതും ഊര്‍ജ്ജ ലഭ്യത കുറഞ്ഞതും ലാഭം ഇടിയാന്‍ കാരണമായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അദാനി കമ്പനി 218 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 4780 കോടി രൂപയും രണ്ടാം പാദത്തില്‍ 696 കോടി രൂപയുമായിരുന്നു അറ്റാദായം. അതേ സമയം വരുമാനം 45 ശതമാനം ഉയര്‍ന്ന് 7764 കോടി രൂപയിലെത്തി. അദാനി പവര്‍ ഓഹരികള്‍ ഇന്നും ലോവര്‍ സര്‍ക്യൂട്ടിലാണ്. 172.80 രൂപയാണ് അദാനി പവര്‍ ഓഹരികളുടെ നിലവിലെ വില.

അറ്റാദായം 16 ശതമാനം ഉയര്‍ത്തി അദാനി വില്‍മാര്‍

മൂന്നാം പാദത്തില്‍ അദാനി വില്‍മാറിന്റെ അറ്റാദായം 16 ശതമാനം ഉയര്‍ന്ന് 246.16 കോടി രൂപയിലെത്തി. 15,438 കോടി രൂപയുടെ വരുമാനം ആണ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ അദാനി വില്‍മാര്‍ നേടിയത്. ഭക്ഷ്യ എണ്ണയുടെ വിപണി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ആണ് ഉയര്‍ന്നത്. നിലവില്‍ 3.45 ശതമാനം നേട്ടത്തോടെ 433.25 രൂപയിലാണ് അദാനി വില്‍മാര്‍ ഓഹരികളുടെ വ്യാപാരം.

Tags:    

Similar News