കൊച്ചി ലുലുമാളിലെ ബെസ്റ്റ് ഫുഡ് കോര്‍ട്ട് പുരസ്‌കാരം നേടി അല്‍ബൈക്ക്

33 വര്‍ഷം മുമ്പ് മലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചതാണ് അല്‍ബൈക്ക് റെസ്റ്റോറന്റ് ഗ്രൂപ്പ്

Update:2024-03-18 12:07 IST

കൊച്ചി ലുലുമാള്‍ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച ഫുഡ് കോര്‍ട്ടിനുള്ള പുരസ്‌കാരം ലുലു സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍, എച്ച്.ആര്‍ മാനേജര്‍ അനീഷ് എബ്രഹാം എന്നിവര്‍ ചേര്‍ന്ന് അല്‍ബൈക്ക് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ അസീസ്, സി.ഒ.ഒ അബ്ദുല്‍ വാഹിദ്, ഓപ്പറേഷന്‍ ഡയറക്ടര്‍ നൗഫല്‍ എന്നിവര്‍ക്ക് സമ്മാനിക്കുന്നു

പതിനൊന്നാം വാര്‍ഷിക ആഘോഷനിറവിലുള്ള കൊച്ചി ലുലുമാള്‍ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച ഫുഡ് കോര്‍ട്ടിനുള്ള പുരസ്‌കാരം സ്വന്തമാക്കി അല്‍ബൈക്ക്. ദക്ഷിണേന്ത്യയില്‍ തന്നെ അറബിക് ഭക്ഷണങ്ങള്‍ ഉപഭോക്താക്കളെ ആദ്യമായി പരിചയപ്പെടുത്തിയ ശൃംഖലകളിലൊന്നാണ് അല്‍ബൈക്ക്.
ലുലു സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍, എച്ച്.ആര്‍ മാനേജര്‍ അനീഷ് എബ്രഹാം എന്നിവര്‍ ചേര്‍ന്ന് അല്‍ബൈക്ക് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ അസീസ്, സി.ഒ.ഒ അബ്ദുല്‍ വാഹിദ്, ഓപ്പറേഷന്‍ ഡയറക്ടര്‍ നൗഫല്‍ എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.


 

ഹൈദരാബാദ് ലുലുമാളിന്റെ ടോപ്പ് സെയില്‍സ് അവാര്‍ഡും അല്‍ബൈക്ക് ഗ്രൂപ്പിന് ലഭിച്ചിരുന്നു. റെസ്‌റ്റോറന്റ് ഇന്ത്യ ബെസ്റ്റ് കാഷ്വല്‍ ഡൈന്‍ പുരസ്‌കാരം, സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ നഗരങ്ങളിലേക്കും അല്‍ബൈക്ക്
33 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറത്താണ് അല്‍ബൈക്ക് റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ തുടക്കം. നിലവില്‍ 100ഓളം ഫ്രാഞ്ചൈസിയും കമ്പനി സ്വന്തമായി നടത്തുന്ന ഔട്ട്‌ലെറ്റുകളുമുണ്ട്. രണ്ടുവര്‍ഷത്തിനകം ദക്ഷിണേന്ത്യയില്‍ 50ഓളം പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കും. മസ്‌കറ്റ്, ബ്രൂണേയ് എന്നിവിടങ്ങളില്‍ ഈ വര്‍ഷവും ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. അത്യാധുനിക ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റാണ് അല്‍ബൈക്കിന്റെ സവിശേഷത.
Tags:    

Similar News