ഇന്ത്യയില്‍ ചരക്ക് വിമാന സേവനം ആരംഭിച്ച് ആമസോണ്‍

ഇത് 11 ലക്ഷം ആമസോണ്‍ വില്‍പ്പനക്കാരെ ഇത് പിന്തുണയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു

Update:2023-01-24 11:33 IST

image: @amazonair/website

ഡെലിവറികള്‍ വേഗത്തിലാക്കാന്‍ ആമസോണ്‍ ഇന്ത്യയില്‍ ചരക്ക് വിമാന സേവനം ആരംഭിച്ചു. ആമസോണ്‍ എയര്‍ എന്ന ഈ ചരക്ക് വിമാന സേവനത്തിന് 20,000 പാക്കേജുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രണ്ട് കാര്‍ഗോ വിമാനങ്ങള്‍ ഉണ്ടായിരിക്കും. ഹൈദരാബാദിലാണ് സേവനം ആരംഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ആമസോണ്‍ ഓര്‍ഡറുകള്‍ എത്തിക്കുന്നതിന് മാത്രമുള്ള ഒരു ചരക്ക് വിമാന സേവനമാണ് ആമസോണ്‍ എയര്‍. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഈ ചരക്ക് വിമാന സേവനം ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ആമസോണ്‍ എയര്‍ ബോയിംഗ് 737-800 വിമാനങ്ങള്‍ ഉപയോഗിക്കും. ബംഗളൂരു ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ ക്വിക്ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സാണ് ബോയിംഗ് 737-800 പ്രവര്‍ത്തിപ്പിക്കുന്നത്.

ചരക്ക് വിമാന സേവനത്തിലൂടെ 11 ലക്ഷം വില്‍പ്പനക്കാരെ പിന്തുണയ്ക്കുമെന്ന് ആമസോണ്‍ പ്രതീക്ഷിക്കുന്നു. യുഎസിനും യൂറോപ്പിനും ശേഷം ഈ സേവനത്തിന്റെ പരിധിയില്‍ വരുന്ന മൂന്നാമത്തെ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ എട്ട് വര്‍ഷമായി യുഎസിലും യൂറോപ്പിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Similar News