റിലയന്‍സിന്റെ സോളാര്‍ ബിസിനസ് നേതൃത്വത്തില്‍ അനന്ത് അംബാനിയും
ആര്‍ഐഎല്ലിനു കീഴിലുള്ള രണ്ട് സൗരോര്‍ജ കമ്പനികളില്‍ ഇനി അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനി ഡയറക്റ്റര്‍ ആയിരിക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍എല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയെ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെ ഡയറക്റ്ററായി നിയമിച്ചു. ഇഷ അംബാനി, ആകാശ് അംബാനി എന്നിവരടങ്ങുന്ന ജിയോ പ്ലാറ്റ്‌ഫോമിലും അനന്ത് അടുത്തിടെ ചേര്‍ക്കപ്പെട്ടിരുന്നു. അംബാനി കുടുംബത്തിലെ കുടുംബ ബിസിനസ് കണ്ണിയിലേക്ക് ചേര്‍ക്കപ്പെട്ട ഏറ്റവുമൊടുവിലത്തെയാളാണ് അനന്ത്.
ജൂണ്‍ 24 ന് നടന്ന വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റില്‍ തങ്ങളുടെ ഏറ്റവും പുതിയ ഹരിതോര്‍ജ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് രണ്ടാഴ്ചയ്ക്കുമുമ്പാണ് ആര്‍ഐഎല്ലുമായി ഊര്‍ജ വ്യവസായ വിഭാഗത്തിലുള്ള രണ്ടുകമ്പനികളെ റിലയന്‍സ് സംയോജിപ്പിച്ചത്(റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ & റിലയന്‍സ് ന്യൂ സോളാര്‍, റിലയന്‍സ് O2C ) ഈ രണ്ട് കമ്പനികളുടെ ഡയറക്റ്റര്‍മാരിലും ജിയോ പ്ലാറ്റ്‌ഫോണ്‌സിലും അനന്ത് അംബാനിക്ക് സജീവ പങ്കാളിത്തമുണ്ടാകും.
ഡിജിറ്റല്‍ വിഭാഗങ്ങളായ ജിയോ പ്ലാറ്റ്‌ഫോംസ് & ജിയോ ലിമിറ്റഡ്, സാവന്‍ മീഡിയ, റിലയന്‍സ് ജിയോ ഇന്‍ഫോകോം & റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്‌സ് എന്നിവയില്‍ ആകാശ് അംബാനി (29)ഡയറക്റ്ററാണ്.
ഇഷയ്ക്കും ഡിജിറ്റല്‍ വിഭാഗങ്ങളായ ജിയോ പ്ലാറ്റ്‌ഫോംസ് & ജിയോ ലിമിറ്റഡ്, സാവന്‍ മീഡിയ, റിലയന്‍സ് ജിയോ ഇന്‍ഫോകോം & റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്‌സ് എന്നിവയിലും ഡയറക്റ്റര്‍ പദവിയുണ്ട്.