പ്രീമിയം ഹെല്‍ത്ത്‌കെയര്‍ ഇനി ആസ്റ്ററിന് സ്വന്തം

2019 ല്‍ പ്രീമിയം ഹെല്‍ത്ത്കെയറിന്റെ 80% ഓഹരികള്‍ സ്വന്തമാക്കിയിരുന്നു

Update:2023-07-14 12:42 IST

Image : asterhospitals.ae /canva

മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ ഉപകമ്പനിയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ FZC യു.എ.ഇ ആസ്ഥാനമായ പ്രീമിയം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിലെ ശേഷിച്ച 20 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി.

ഏറ്റെടുക്കലോടെ ആസ്റ്ററിന്റെ പൂര്‍ണ സബ്‌സിഡിയറിയായി പ്രീമിയം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് മാറി. 5.18 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. 2019ലാണ് ആസ്റ്റര്‍ പ്രമീയം ഹെല്‍ത്ത്കെയറിന്റെ 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 17.01 കോടി രൂപയാണ് പ്രീമിയം ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ വരുമാനം. ലാഭം 98 ലക്ഷം രൂപയും. മൊത്തം ആസ്തി 2.42 കോടി രൂപ. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് ശൃംഖലയാണ് ആസ്റ്റര്‍ ഡി.എം.ഹെല്‍കത്ത്കെയര്‍ FZC. 2009 ല്‍ സ്ഥാപിതമായ സ്ഥാപനത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ വരുമാനം 17.01 കോടി രൂപയാണ്.
ഓഹരി നേട്ടത്തിൽ 
 ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം നേട്ടത്തോടെ 309.30 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വ്യാപാരമനുസരിച്ച് ആസ്റ്റര്‍ ഹെല്‍ത്ത്കെയറിന്റെ മൊത്തം വിപണി മൂല്യം 15,157.72 കോടി രൂപയാണ്. 41.88 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 47.58% ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ കൈവശവും 10.55% നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ കൈവശവുമാണ്.

അതേസമയം, ആസ്റ്ററിന്റെ ഗള്‍ഫ് ബിസിനസ് വില്‍ക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ബിസിനസ് ഏറ്റെടുക്കാന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജര്‍ കാപിറ്റല്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നതായാണ് അറിയുന്നത്.

Tags:    

Similar News