ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥി വീസ റദ്ദാക്കല്‍ കൂടുന്നു; ആശങ്കയില്‍ ഇന്ത്യക്കാരും

പുതിയ കുടിയേറ്റ നയം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണിടയാക്കിയിരിക്കുന്നത്‌

Update:2024-02-20 16:05 IST

ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥി വീസ റദ്ദാക്കല്‍ കുതിച്ചുയര്‍ന്നു. 2023ന്റെ അവസാന രണ്ട് പാദങ്ങളില്‍ അഞ്ചില്‍ ഒന്നെന്ന രീതിയില്‍ വിദ്യാര്‍ത്ഥി വീസകള്‍ റദ്ദാക്കപ്പെട്ടതായാണ് കണക്ക്. പുതിയ കുടിയേറ്റ നിയമത്തിന്റ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങള്‍ അഡ്മിഷന്‍ വാഗ്ദാനങ്ങള്‍ പിന്‍വലിച്ചതാണ് ഇതിനു കാരണം.

ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥി വീസകള്‍ റദ്ദ് ചെയ്യപ്പെട്ടതോടെ വിദ്യാര്‍ത്ഥി വീസ ഗ്രാന്റില്‍ 20 ശതമാനത്തോളം കുറവുണ്ടായതായി സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെയുള്ള വലിയ കുറവാണിത്. പല കോഴ്‌സുകളും ഇല്ലാതാക്കിയതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 3.75 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. വരും വര്‍ഷം ഇതില്‍ 2.50 ലക്ഷത്തിന്റെ കൂടി കുറവുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.
ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വീസകള്‍ ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഓസ്ട്രലിയയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. നേപ്പാള്‍ രണ്ടാം സ്ഥാനത്തും പാക്കിസ്ഥാന്‍ ഒമ്പതാം സ്ഥാനത്തുമാണ്. ഈ രാജ്യങ്ങളെയും വീസ റദ്ദാക്കല്‍ ബാധിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയില്‍ തന്നെ വലിയ ആശങ്കയാണ് ഓസ്‌ട്രേലിയയിലെ പുതിയ കുടിയേറ്റ നയം ഉണ്ടാക്കിയിരിക്കുന്നത്.
Tags:    

Similar News