കേന്ദ്രത്തിന്റെ 5-പോയ്ന്റ് പ്ലാൻ

Update: 2018-07-03 12:25 GMT

ബാങ്കുകളുടെ കിട്ടാക്കട പ്രശ്നം പരിഹരിക്കാൻ നിർദ്ദേശങ്ങളുമായി ഉന്നതതല സമിതി. പ്രോജെക്ട് സശക്ത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത് വിപണിയധിഷ്ഠിത പ്രതിവിധികൾക്കാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് ചെയർമാൻ സുനിൽ മെഹ്ത അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അതിൽ 'ബാഡ് ബാങ്ക്' രൂപീകരണം സംബന്ധിച്ച യാതൊരു നിർദേശങ്ങളുമില്ലെന്ന് ധനമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.

വായ്പകൾ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 50 കോടി രൂപയ്ക്ക് താഴെയുള്ളവ, 50 മുതൽ 500 കോടി രൂപ വരെയുള്ളവ, 500 കോടിയ്ക്ക് മുകളിലുള്ളവ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏകദേശം 200 എക്കൗണ്ടുകളാണ് 500 കോടി രൂപയിലധികം വായ്പാ തിരിച്ചടക്കാനുള്ളത്.

പ്രധാന നിർദ്ദേശങ്ങൾ

പൊതുമേഖലാ ബാങ്കുകൾ ചേർന്ന് ഒരു അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) രൂപീകരിക്കുകയാണ് ഒരു മാർഗ്ഗം. ഇത് 500 കോടി രൂപയിലധികമുള്ള വായ്പകളുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാൻ വേണ്ടിയുള്ളതാണ്. എഎംസിയ്ക്ക് ഫണ്ട് സമാഹരിക്കാൻ ബാങ്കുകൾ ചേർന്ന് സമാന്തര ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കുകയും ചെയ്യും.

'എസ്എംഇ റെസൊല്യൂഷൻ അപ്പ്രോച്ച്' പ്രകാരം 50 കോടി രൂപയിൽ താഴെയുള്ള വായ്പകൾ സ്റ്റിയറിംഗ് കമ്മിറ്റി തയ്യാറാക്കിയ കൃത്യമായ രൂപ രേഖയ്ക്കനുസരിച്ച് കൈകാര്യം ചെയ്യും. ഇത്തരത്തിലുള്ള വായ്പകൾ 90 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

മറ്റൊന്ന് ഏതെങ്കിലും ഒരു ബാങ്ക് നേതൃത്വം നൽകി വായ്പ തീർപ്പാക്കുന്ന രീതിയാണ്. 50 കോടി രൂപയ്ക്കും 500 കോടി രൂപയ്ക്കും ഇടയിലുള്ള വായ്പകൾക്കാണ് ഈ രീതി ഉപയോഗിക്കുക. ധനകാര്യ സ്ഥാപനങ്ങൾ എല്ലാം ചേർന്ന് ഒരു ഇന്റർ-ക്രെഡിറ്റർ കരാർ ഉണ്ടാക്കി വായ്പ തീർപ്പാക്കലിന് നേതൃത്വം നൽകേണ്ട ബാങ്ക് ഏതെന്ന് തീരുമാനിക്കും. ഈ ബാങ്ക് ഒരു റെസൊല്യൂഷൻ പ്ലാൻ തയ്യാറാക്കി 180 ദിവസത്തിനകം വായ്പാ തീർപ്പാക്കും.

ഇതൊന്നുമല്ലെങ്കിൽ, നാഷണൽ കമ്പനി ലോ ട്രിബുണലിനെ (NCLT) സമീപിക്കുകയോ പാപ്പരത്ത നിയമം (IBC) പ്രകാരം വായ്പ തീർപ്പാക്കുകയോ ചെയ്യാം

മറ്റൊരു ശുപാർശ

Similar News