പ്രൊബേഷണറി ഓഫീസറില്‍ നിന്ന് വേള്‍ഡ് ബാങ്ക് തലപ്പത്തേക്ക്; അറിയാം അന്‍ഷുലാകാന്ത് എന്ന വനിതാപ്രതിഭയെ

Update: 2019-07-17 07:38 GMT

ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി തിരഞ്ഞെടുക്കപ്പെട്ട അന്‍ഷുലാ കാന്ത് ആണ് രണ്ട് ദിവസമായി വാര്‍ത്തകളില്‍ ഇടം നേടിയ വനിതാ സാന്നിധ്യം. ഈ പദവിയിലേക്കെത്തുന്ന ആദ്യ വനിത എന്ന സ്ഥാനം തന്നെയാണ് അനുഷുലാ കാന്തിന്റെ സ്ഥാനാരോഹണത്തിന് തിളക്കം കൂട്ടുന്നത്. ഇന്ത്യക്കാരിയായ ഒരാള്‍ വേള്‍ഡ് ബാങ്ക് എംഡി & സിഎഫ്ഓ ആയതിനപ്പുറം അന്‍ഷുലാകാന്ത് എന്ന വ്യക്തിത്വത്തെക്കുറിച്ചാണ് സോഷ്യല്‍മീഡിയയിലും നിരവധി പേര്‍ ചര്‍ച്ച ചെയ്യുന്നത്.

ധനകാര്യ, റിസ്‌ക് മാനേജ്‌മെന്റ് കാര്യങ്ങളുടെ ചുമതലയാണ് അന്‍ഷുലാകാന്ത് വഹിക്കുക. എന്ത് കൊണ്ടാണ് ഈ 58 കാരി വേറിട്ട വ്യക്തിത്വമാകുന്നത് എന്നത് അവരുടെ കരിയറിലും പ്രവര്‍ത്തന മേഖലകളിലും തന്നെ ദൃശ്യമാണ്.

ലോകം സാമ്പത്തിക രംഗത്ത് നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഈ വനിതാ പ്രതിഭ ലോകബാങ്കിന്റെ ചുമതലയേല്‍ക്കുന്നത്. ധനകാര്യ റിസ്‌ക് മാനേജ്‌മെന്റ് ചുമതലകളായതിനാല്‍ തന്നെ ലോക ബാങ്ക് പ്രസിഡന്റിനോട് നേരിട്ട് കണക്കുകള്‍ അവതരിപ്പിക്കുന്ന ചുമതലയും അന്‍ഷുലാകാന്തിന് ഉണ്ട്.

ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതിന് ശേഷമാണ് അന്‍ഷുല 1983 ല്‍ എസ്ബിഐയില്‍ ഒരു പ്രൊബേഷണറി ഓഫീസറായി തുടങ്ങിയ ബാങ്കിങ് കരിയറാണ് ഇവരുടേത്.

പിന്നീട് ഗോവ എസ്ബിഐ യില്‍ ചീഫ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ഓഫ് ഓപ്പറേഷന്‍സ് ഫോര്‍ നാഷണല്‍ ബാങ്കിങ് ഗ്രൂപ്പ്, സിംഗപ്പൂര്‍ എസ്ബിഐയുടെ സിഇഓ എന്നീ നിലയില്‍ തിളങ്ങിയതിന് ശേഷമാണ് 2018 സെപ്റ്റംബറില്‍ എസ്ബിഐ മാനേജിങ് ഡയറക്ടറാകുന്നത്.

വാരണാസിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സഞ്ജയ്് കാന്തിനെ വിവാഹം ചെയ്ത അനുഷുലാ കാന്തിന് സിദ്ധാര്‍ത്ഥ്, നൂപുര്‍ എന്നിവരാണ് മക്കള്‍.

Similar News