മൂലധനപര്യാപ്തത നേടാൻ കൂടുതൽ സമയം; ബാങ്കുകൾക്ക് തൽക്കാലത്തേക്ക് ആശ്വസിക്കാം 

Update: 2018-11-21 10:00 GMT

മൂലധനപര്യാപ്തത സംബന്ധിച്ചുള്ള ബേസല്‍ 3 മാനദണ്ഡങ്ങള്‍ പൂർണ്ണമായും നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം രാജ്യത്തെ ബാങ്കുകൾക്ക് തൽക്കാലത്തേക്കെങ്കിലും ആശ്വാസമാകും.

ആർബിഐയും സർക്കാരും തമ്മിലുള്ള സമവായ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്.

ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ക്യാപിറ്റൽ കൺസർവേഷൻ ബഫർ (CCB) നിയമങ്ങൾ പൂർണമായും നടപ്പാക്കേണ്ട അവസാന തീയതി 2020 മാർച്ച് 31 ലേക്ക് മാറ്റിയിരിക്കുകയാണ് റിസർവ് ബാങ്കിപ്പോൾ. മുൻപ് 2019 മാർച്ച് ആയിരുന്നു.

ഇതുമൂലം വായ്പ നൽകാൻ ബാങ്കുകൾക്ക് 3.5 ലക്ഷം കോടി രൂപയോളം ലഭ്യമാകും. ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറിയ തുകയാണെങ്കിലും ലിക്വിഡിറ്റി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് വളരെ ആശ്വാസകരമായ നീക്കം തന്നെയാണ്.

പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധികളൊന്നും ഇല്ലാത്ത സമയത്ത് കൂടുതൽ മൂലധനം കരുതൽ ശേഖരമായി സ്വരൂപിക്കാനും പ്രശ്ന സമയത്ത് വേണ്ടവിധത്തിൽ ആ മൂലധനം വിനിയോഗിക്കാനും ബാങ്കുകളെ സഹായിക്കുന്നതാണ് ക്യാപിറ്റൽ കൺസർവേഷൻ ബഫർ നിയമങ്ങൾ.

Similar News