സ്വര്‍ണ്ണ വായ്പ: ഫിനാന്‍സ് കമ്പനികളെ മറികടന്ന് കേരളത്തില്‍ ബാങ്കുകള്‍

Update: 2020-03-06 12:23 GMT

സ്വര്‍ണ്ണ വായ്പയെ ജനകീയമാക്കിയ നോണ്‍ ബാങ്കിംഗ്

ഫിനാന്‍സ് കമ്പനികളെ മറികടന്ന് കേരളത്തില്‍ ഈ രംഗത്ത് ബാങ്കുകള്‍ ശക്തി

പ്രകടമാക്കുന്നു. കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം

ഫിനാന്‍സും രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ്ണ വായ്പ നല്‍കുന്ന പ്രമുഖ

എന്‍ബിഎഫ്‌സികളായി വളര്‍ന്നതിനിടെ സംസ്ഥാനത്തെ സ്വര്‍ണ്ണ വായ്പാ വിപണിയിലെ

ഒന്നാം സ്ഥാനം സിഎസ്ബി ബാങ്ക് കയ്യടക്കി.

മിഥ്യാ

ബോധങ്ങളില്‍ കുരുക്കിയിടുന്നതിനപ്പുറത്തേക്കുള്ള പ്രായോഗിക സാമ്പത്തിക

സാധ്യതകള്‍ സ്വര്‍ണ്ണത്തിനുണ്ടെന്ന് ബോധ്യപ്പെട്ട കേരളത്തിലെ ജനങ്ങള്‍ക്ക്

കഴിഞ്ഞ വര്‍ഷം സിഎസ്ബി ബാങ്ക് നല്‍കിയ സ്വര്‍ണ്ണ വായ്പാ തുക ഏകദേശം 1500

കോടി രൂപയാണ്.സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പയുടെ 32 ശതമാനം സ്വര്‍ണ്ണ

വായ്പകളാണെന്നും ബാങ്കിന്റെ സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്ഫോളിയോയുടെ 44

ശതമാനം കേരളത്തിലാണെന്നുമുള്ള കണക്കുകളും ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍

സാമ്പത്തിക മാധ്യമമായ ബിസിനസ്‌ബെഞ്ച്മാര്‍ക്ക് ഡോട്ട് ന്യൂസ്

പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം

കേരളത്തിലും പിന്നീട് മറ്റു സംസ്ഥാനങ്ങളിലും സ്വര്‍ണ്ണ വായ്പാ ബിസിനസ്

അധ്വാനിച്ചു വളര്‍ത്തിയെടുത്ത മുത്തൂറ്റ് ഫിനാന്‍സിന്റെ ഈ രംഗത്തെ മൊത്തം

ബിസിനസില്‍ മൂന്ന് ശതമാനം മാത്രമാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ളത് -

ഏകദേശം 1200 കോടി രൂപ. കേരളത്തിലേക്കാള്‍ തങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങള്‍

വളര്‍ന്നത് ഇതര സംസ്ഥാനങ്ങളിലാണെന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ നിരീക്ഷണം

ശരിവയ്ക്കുന്നു ഈ കണക്ക്. മണപ്പുറം ഫിനാന്‍സ് 16,000 കോടി രൂപ മൊത്തം

സ്വര്‍ണ്ണ വായ്പയായി നല്‍കിയതില്‍ കേരളത്തിന്റെ വിഹിതം വെറും 500 കോടി

രൂപയാണെന്ന്  എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ബുദ്ധിമുട്ടുള്ളതും

അന്തസ്സില്ലാത്തതുമാണ്  സ്വര്‍ണ്ണ വായ്പാ ബിസിനസെന്ന് ഒരുകാലത്ത്

വിലയിരുത്തിയിരുന്ന ബാങ്കുകള്‍ മനസു മാറ്റിയതായി  വ്യക്തം. വൈദഗ്ദ്ധ്യം

ആവശ്യപ്പെടാത്ത മേഖലയെന്നതായിരുന്നു ഒരു പതിവു പരാമര്‍ശം.പക്ഷേ, കുറഞ്ഞ

അപകടസാധ്യതയുള്ളതും താരതമ്യേന ലാഭകരവുമെന്ന വിശേഷണം ആര്‍ജിച്ചു കേരളത്തില്‍

ഈ ബിസിനസ്.വര്‍ദ്ധിച്ചുവരുന്ന മോശം വായ്പകള്‍ മൂലം ക്ലേശിക്കുമ്പോള്‍

സാധാരണ ചില്ലറ വായ്പയുടെ 50 ശതമാനം മാത്രം 'റിസ്‌ക് വെയ്റ്റ് 'വരുന്ന

സ്വര്‍ണ്ണ വായ്പ അതോടെ ബാങ്കുകള്‍ക്കു  പ്രിയങ്കരമായി.

അപകടസാധ്യതയില്ലാത്ത

സ്വഭാവം സ്വന്തമായിട്ടും മറ്റു വായ്പയേക്കാളും മികച്ച വരുമാനം നല്‍കുന്ന

അസറ്റ് ക്ലാസാണ് സ്വര്‍ണ്ണ വായ്പ. മുത്തൂറ്റും മണപ്പുറവും സ്വര്‍ണ്ണ

വായ്പയില്‍ 20 ശതമാനത്തിന് മുകളില്‍ വരുമാനം ഉണ്ടാക്കുന്നു.കഴിഞ്ഞ രണ്ട്

മാസങ്ങളായി വിദേശ വിപണികളില്‍ നിന്ന് വായ്പയെടുത്തു തുടങ്ങും വരെ

ബാങ്കുകളില്‍ നിന്നാണ് ഈ കമ്പനികളുടെ വായ്പയുടെ പകുതിയോളം വന്നിരുന്നത്.

സിഎസ്ബി

ബാങ്ക് മാത്രമല്ല, മറ്റ് ബാങ്കുകളും സ്വര്‍ണ്ണ വായ്പാ ബിസിനസിലെ സാധ്യത

തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒന്‍പത് ശതമാനത്തോളം കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണ

വായ്പകള്‍ നല്‍കുമെന്ന പരസ്യ പ്രചാരണത്തിലാണ് ഫെഡറല്‍ ബാങ്ക്.

ഉപഭോക്താക്കളുടെ വസതികളില്‍ സ്വര്‍ണ്ണ വായ്പ വിതരണം ചെയ്യുന്നതിനായി ഒരു

യുവ ഫിന്‍ടെക് കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഫെഡറല്‍

ബാങ്കിന്റെ സ്വര്‍ണ്ണ വായ്പ വര്‍ഷം തോറും 27 ശതമാനം നിരക്കിലാണ്

ഉയര്‍ന്നുവരുന്നത്.

സൗത്തിന്ത്യന്‍

ബാങ്കിന്റെ കാര്യത്തില്‍, 19,834 കോടി രൂപയുടെ മൊത്തം റീട്ടെയില്‍

പോര്‍ട്ട്ഫോളിയോയില്‍ 13 ശതമാനമായ 2544 കോടി രൂപ സ്വര്‍ണ്ണ വായ്പ

മാത്രമാണ്. ഏകദേശം 1000 കോടി രൂപ വരും സംസ്ഥാനത്തെ ബാങ്കിന്റെ സ്വര്‍ണ്ണ

വായ്പാ തുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News