വ്യാപാരികൾക്ക് 10 ലക്ഷം രൂപ വരെ പുതിയ വായ്പ നൽകും   

Update: 2018-09-04 05:39 GMT

പ്രളയത്തിൽ നഷ്ടം നേരിടേണ്ടിവന്ന വ്യാപാരികൾക്ക് 10 ലക്ഷം രൂപ വരെ പുതിയ വായ്പ ലഭ്യമാക്കാൻ തീരുമാനമായി. നിലവിലുള്ള വായ്പയുടെ ഈടിലായിരിക്കും പുതിയ വായ്പ നൽകുക. പുതിയ ഈട് നൽകേണ്ടി വരില്ല.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും (എസ്.എൽ.ബി.സി.) വിവിധ വകുപ്പുസെക്രട്ടറിമാരും തമ്മിൽ നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച ധാരണയായി.

അടുത്തയാഴ്ച വായ്പാവിതരണം തുടങ്ങുമെന്നാണ് അറിയുന്നത്. വായ്പയിൽ ഒരു വർഷത്തെ മോറട്ടോറിയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോറട്ടോറിയം കാലാവധി തീരുമ്പോഴേക്കും ബാക്കിയുള്ള തുക തവണകളായി അടയ്ക്കാം. ഇതു സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും.

അതേസമയം, വ്യക്തികൾക്ക് വീടുകൾ വാസയോഗ്യമാക്കാൻ ഒരു ലക്ഷം രൂപവരെയുള്ള പലിശരഹിതവായ്പകൾ ബാങ്കുകൾ നൽകണമെന്ന സർക്കാർ ആവശ്യം പ്രായോഗികമല്ലെന്ന് ബാങ്കുകൾ അറിയിച്ചു. ഇതിന് പരിഹാരമായി ബാങ്കുകൾ കുടുംബശ്രീക്ക് വായ്പനൽകുകയും, കുടുംബശ്രീ ദുരിതബാധിതർക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കുകയും ചെയ്യും. പലിശ ബാധ്യത സർക്കാർ ഏറ്റെടുക്കും.

Similar News