എം.എസ്.എം.ഇകള്‍ക്ക് കനറാ ബാങ്കിന്റെ അതിവേഗ വായ്പ

Update: 2020-05-27 08:03 GMT

ലോക്ഡൗണില്‍ പ്രതിസന്ധിയിലായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് അതിവേഗ വായ്പാ സൗകര്യവുമായി കനറാ ബാങ്ക്. 24 മാസത്തെ കാലാവധിയുള്ള എംഎസ്എംഇ വായ്പയ്ക്ക് ആറു മാസ മോറട്ടോറിയവും ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അനുബന്ധ ഉത്തേജക പാക്കേജില്‍ നിര്‍ദ്ദേശിച്ച പ്രകാരം ശമ്പള വിതരണം, വൈദ്യുതി ബില്‍, വാടക, കുടിശിക തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ വായ്പ പ്രയോജനപ്പെടുത്താം. ഇതിനകം കൃഷി, സ്വാശ്രയ സംഘങ്ങള്‍, റീട്ടെയില്‍ സംരംഭകര്‍ തുടങ്ങിയവര്‍ക്ക് 4,300 കോടി രൂപയുടെ വായ്പ കനറാ ബാങ്ക് വിതരണം ചെയ്തു. വായ്പയ്ക്ക് അര്‍ഹരായ ഉപഭോക്താക്കളെ ഫോണ്‍, എസ്.എം.എസ്., ഇ-മെയില്‍ മുഖേന ബാങ്ക് അറിയിക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ചമുതല്‍ ഇതുവരെ കോര്‍പ്പറേറ്റുകള്‍ക്കും എം.എസ്.എം.ഇകള്‍ക്കുമായി 60,000 കോടി രൂപയുടെ വായ്പയാണ് കനറാ ബാങ്ക് വിതരണം ചെയ്തത്. ഇതിനുപുറമേ, എം.എസ്.എം.ഇകള്‍ക്ക് സാമ്പത്തിക പാക്കേജില്‍ കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക വായ്പകള്‍ ഒക്ടോബര്‍ 31 വരെ ലഭ്യമാണ്.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നൂറു ശതമാനം ഗ്യാരന്റിയുള്ളതാണ് ഈ പദ്ധതി.നേരത്തെയുള്ള  വായ്പകളുടെ തിരിച്ചടവിനു പ്രഖ്യാപിച്ച മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുമുണ്ട്.

ലോക്ഡൗണ്‍ മാറുന്നതോടെ ഇത്തരം സൗകര്യങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി തങ്ങളുടെ ബിസിനസ് വീണ്ടെടുക്കാന്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരെ പ്രാപ്തരാക്കുന്നതിന് പരമാവധി സഹകരണമാണ് ബാങ്ക് നല്‍കുന്നതെന്ന് കനറാ ബാങ്ക് എംഡി എല്‍ വി പ്രഭാകര്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News