ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുമെതിരെ ഉപഭോക്താക്കൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഇനി ആർബിഐയ്ക്ക് ഓൺലൈനായി സമർപ്പിക്കാം. ആർബിഐ നിയന്ത്രണത്തിലുള്ള ഏതു സ്ഥാനപങ്ങളെയും സംബന്ധിക്കുന്ന പരാതി പുതിയ 'കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം (CMS) വഴി നൽകാം.
ബാങ്കിംഗ് ഓംബുഡ്‌സ്‌മാന്റെയും കൺസ്യൂമർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ സെൽസിന്റേയും (CEPCs) ഓഫീസുകളിൽ ലഭിക്കുന്ന പരാതികളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാൻ CMS ന് സാധിക്കും.
വാണിജ്യ ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, നഗരങ്ങളിലെ സഹകരണ ബാങ്കുകള്‍ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള പരാതികള്‍ സിഎംഎസ് വഴി സമര്‍പ്പിക്കാം. CMS വഴി സമർപ്പിക്കുന്ന പരാതി അതാത് ഓംബുഡ്‌സ്‌മാൻ ഓഫീസുകളിലേക്കോ ആർബിഐ പ്രാദേശിക ഓഫിസുകളിലേക്കോ കൈമാറും.
പരാതിയുടെ ഇപ്പോഴത്തെ നില എന്താണെന്ന് ഉപഭോക്താവിന് ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓംബുഡ്‌സ്‌മാന്റെ തീരുമാനത്തിനെതിരെ ഓൺലൈനായി അപ്പീൽ സമർപ്പിക്കാനും സാധിക്കും.