ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ എണ്ണം കുതിക്കുന്നു

Update: 2020-01-17 05:39 GMT

സാമ്പത്തിക ഞെരുക്കത്തിന്റെ ഫലമായി ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും വ്യക്തിഗത വായ്പകള്‍ക്കുമുള്ള ആവശ്യക്കാര്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. ട്രാന്‍സ്യൂണിയന്‍ സിബിലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2019ന്റെ മൂന്നാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായത് 40.7 ശതമാനം വര്‍ദ്ധനയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വര്‍ദ്ധന 29.8 ശതമാനമായിരുന്നു.

പ്രധാനമായും തൊഴില്‍ നഷ്ടവും ശമ്പള കാലതാമസവുമാണ് ക്രെഡിറ്റ് കാര്‍ഡുകളും വ്യക്തിഗത വായ്പകളും നേടാനുള്ള ത്വരയ്ക്കു പിന്നിലെന്നാണ് നിഗമനം.  ഈ അക്കൗണ്ടുകളിലെ മൊത്തം ബാലന്‍സ് 13 ശതമാനം വര്‍ദ്ധിച്ച് 1.09 ലക്ഷം കോടി രൂപയിലെത്തി. 4.45 കോടി സജീവ ക്രെഡിറ്ര് കാര്‍ഡുകളാണ് ഇന്ത്യയിലുള്ളത്. പുതിയ വ്യക്തിഗത വായ്പകളിലുണ്ടായ വര്‍ദ്ധന 133.9 ശതമാനമാണ്. പുതിയ വ്യക്തിഗത വായ്പക്കാരില്‍ 42.6 ശതമാനവും 18 നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Similar News