ബാങ്കിംഗ്, ഫിനാൻസ് രംഗത്തെ പുത്തൻ പ്രവണതകളെ അടുത്തറിയാനൊരവസരം

Update: 2019-01-14 03:37 GMT

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫിനാന്‍സ് സമിറ്റായ ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റിന്റെ രണ്ടാമത്തെ  എഡിഷന്‍ കൊച്ചി ലെ മെറിഡിയനില്‍ ഫെബ്രുവരി 26ന് നടക്കും.

ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പ്രമുഖര്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കുന്ന സമിറ്റ്, ഈ രംഗത്തെ രാജ്യത്തെ പുത്തന്‍ പ്രവണതകളാണ് ചര്‍ച്ച ചെയ്യുക. 

ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് രംഗത്തെ സമകാലിക വിഷയങ്ങളും നിക്ഷേപ അവസരങ്ങളും പങ്കുവെയ്ക്കാന്‍ വിദഗ്ധരുടെ നീണ്ട നിര തന്നെ സമിറ്റിലുണ്ടാകും. ഒരു പകല്‍ നീളുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലുമായി വിവിധ രംഗങ്ങളിലെ 20ലേറെ വിദഗ്ധരാണ് സംബന്ധിക്കുക.

ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലെ വ്യത്യസ്ത രംഗങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്ത വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ആദരവേകുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്. 

അറിയാം, പുത്തന്‍ പ്രവണതകള്‍

ധനം ബിസിനസ് മാഗസിന്‍ അവതരിപ്പിക്കുന്ന ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റ് സമകാലികമായ ഒട്ടനവധി വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകും.

  • ഫിനാന്‍ഷ്യല്‍ മേഖലയിലെ ട്രെന്‍ഡ്‌സ്, വെല്ലുവിളികള്‍, ഡിസ്‌റപ്ഷനുകള്‍
  • ഡിജിറ്റല്‍ ഡിസ്‌റപ്ഷനും അതില്‍ നിന്ന് നേട്ടം കൊയ്യാനുള്ള സാധ്യതകളും
  • വിവിധ മേഖലയിലെ നിക്ഷേപ സാധ്യതകളും വെല്ലുവിളികളും
  • വിവിധ മേഖലകളിലെ മാറുന്ന നയങ്ങളും നിയമങ്ങളും
  • സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ഭാവി സാധ്യതകള്‍
  • എന്‍ബിഎഫ്‌സികള്‍ക്കു മുന്നിലുള്ള വെല്ലുവിളികള്‍

സമിറ്റ് ഹൈലൈറ്റ്സ്     

  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ലേറെ പ്രതിനിധികള്‍
  • 20ലേറെ വിദഗ്ധരായ പ്രഭാഷകര്‍
  • പാനല്‍ ചര്‍ച്ചകള്‍
  • ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങള്‍ അണിനിരക്കുന്ന എക്‌സിബിഷന്‍
  • അവാര്‍ഡ് നിശ
  • വിവിധ രംഗങ്ങളിലെ പ്രമുഖരുമായി ഇടപഴകാനും ചര്‍ച്ചകള്‍ നടത്താനും അവസരമൊരുക്കി നെറ്റ്‌വര്‍ക്കിംഗ് ഡിന്നര്‍ & കോക്ക്‌ടെയ്ല്‍

എങ്ങനെ പങ്കെടുക്കാം?

  • സമിറ്റില്‍ പ്രതിനിധിയായി സംബന്ധിക്കാന്‍ ജിഎസ്ടിയടക്കം 6,490 രൂപയാണ് നിരക്ക്.
  • എന്നാല്‍ ജനുവരി 15നുള്ളില്‍ സീറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഏര്‍ലി ബേര്‍ഡ് ഓഫര്‍ ലഭിക്കും. ഇവര്‍ ജിഎസ്ടി അടക്കം 5310 രൂപ നല്‍കിയാല്‍ മതി.
  • സമിറ്റ് വേദിയില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് 7080 രൂപയാണ് നിരക്ക്.
  • വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും പ്രത്യേക നിരക്കുണ്ട്. ജിഎസ്ടിയടക്കം 2360 രൂപ ഇവര്‍ നല്‍കിയാല്‍ മതി.

സ്‌പോണ്‍സര്‍ഷിപ്പ്, ഡെലിഗേറ്റ് ഫീ, സ്റ്റോള്‍ ബുക്കിംഗ് എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 9061480718, 9072570062

ഇമെയ്ല്‍: mail@dhanam.in   

ഓൺലൈൻ രജിസ്‌ട്രേഷൻ: www.dhanambankingsummit.com

Similar News