ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2020

Update: 2020-01-29 07:15 GMT

''ഇന്ത്യന്‍ ബാങ്കിംഗ്, ഫിനാന്‍സ് രംഗത്തെ അസാധാരണമായ വര്‍ഷം.'' 2019നെ ഇങ്ങനെയാകും ഭൂരിഭാഗം ബാങ്കിംഗ്, ഫിനാന്‍സ് വിദഗ്ധരും വിശേഷിപ്പിക്കുക. അത്രയേറെ കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷവും അതിനുമുമ്പുള്ള ഏതാനും വര്‍ഷങ്ങളുമായി അരങ്ങേറുന്നത്. വരും നാളുകളില്‍ ഈ മാറ്റത്തിന്റെ വേഗമേറും. സ്വഭാവവും. അപ്പോള്‍ എങ്ങനെയാണ് അതിനെ നാം മാനേജ് ചെയ്യുക? എങ്ങനെയാണ് വെല്ലുവിളികളെ മറികടന്ന് വളര്‍ച്ച നേടാനാവുക?

സവിശേഷമായ സാഹചര്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലളിതമായി നല്‍കാനാകില്ല. വിവിധ രംഗങ്ങളിലുള്ളവര്‍ തങ്ങളുടെ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും നിരീക്ഷണ പാടവവും കൊണ്ട് പ്രകടിപ്പിക്കുന്ന വ്യത്യസ്തമായ ആശയങ്ങളില്‍ നിന്നാകാം ഇതിനെല്ലാം ഉത്തരങ്ങള്‍ ലഭിക്കുക. അതിനുള്ള വേദി കൊച്ചിയില്‍ ഒരിക്കല്‍ കൂടി ഒരുങ്ങുകയാണ്; ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2020ലൂടെ.

ഫെബ്രുവരി 27ന് കൊച്ചിയില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന സമിറ്റ് രാജ്യത്തെ സാമ്പത്തിക, നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് പുതിയ ഉള്‍ക്കാഴ്ച പകരുംവിധമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കടുത്ത വെല്ലുവിളികള്‍ക്കിടയിലും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൊയ്ത ബാങ്കിംഗ്, ഫിനാന്‍സ് രംഗത്തെ പ്രതിഭകള്‍ക്കും കമ്പനികള്‍ക്കും വൈകീട്ട് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

പിന്തുണയേകി E&Y

പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നായ ഏണ്‍സ്റ്റ് ആന്‍ഡ് യംഗാണ് സമിറ്റിന്റെ നോളജ് പാര്‍ട്ണര്‍. ധനകാര്യ, ബാങ്കിംഗ്, മാനേജ്‌മെന്റ് രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി മധ്യത്തോടെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

എന്തിന് പങ്കെടുക്കണം?

ദേശീയ, രാജ്യാന്തരതലത്തിലെ ഫിനാന്‍സ് മേഖലയിലെ ഏറ്റവും പുതിയ അറിവുകള്‍ നേടാന്‍ സഹായിക്കുന്ന സമിറ്റ് ഫിനാന്‍സ് രംഗത്തെ രാജ്യമെമ്പാടുമുള്ള മികച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടാനും അടുത്തറിയാനും സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഫിനാന്‍ഷ്യല്‍ രംഗത്തെ പുതിയ പ്രവണതകളും ഡിസ്‌റപ്ഷനുകളും, ഡിജിറ്റല്‍ ഡിസ്‌റപഷനുകളില്‍ നിന്ന് എങ്ങനെ പുതിയ അവസരങ്ങള്‍ കണ്ടെത്താം, വിവിധ
മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, ഫിനാന്‍സ് - ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ
പുതിയ ചട്ടങ്ങളും നയങ്ങളും, ധനകാര്യ മേഖലയിലെ വിജയകഥകള്‍ എന്നിവയെല്ലാം സമിറ്റ് വേദിയില്‍ ചര്‍ച്ച ചെയ്യും.

ആരൊക്കെ പങ്കെടുക്കണം

ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്‌റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, ചിട്ടി കമ്പനികള്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, ഇക്കണോമിസ്റ്റുകള്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍ തുടങ്ങി ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മേഖലയിലെ എല്ലാ തലങ്ങളുള്ളവര്‍ക്കും അനുയോജ്യമായ വിധത്തിലാണ് സമിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എങ്ങനെ പങ്കെടുക്കാം?

സമിറ്റിലും അവാര്‍ഡ്ദാന ചടങ്ങളിലും പങ്കെടുക്കാനുള്ള ഡെലിഗേറ്റ് ഫീസ് 18 ശതമാനം ജിഎസ്ടി ഉള്‍പ്പടെ 6,490 രൂപയാണ്. എന്നാല്‍ ജനുവരി 31 നുള്ളില്‍ സീറ്റ് ബുക്ക് ചെയ്യുന്നവര്‍ നികുതി ഉള്‍പ്പടെ 5310 രൂപ നല്‍കിയാല്‍ മതി. സമിറ്റ് വേദിയില്‍ നേരിട്ടെത്തി സീറ്റ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ നികുതിയടക്കം 7080 രൂപ നല്‍കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും ഫീസിളവുണ്ട്. ഇവര്‍ നികുതിയടക്കം 2360 രൂപ നല്‍കിയാല്‍ മതി.

രാജ്യത്തെ ഫിനാന്‍സ്, ഇന്‍ വെസ്റ്റ്‌മെന്റ് മേഖലകളിലെ മാറ്റങ്ങളെ നയിക്കുന്നവരും നൂതനമായ ആശയങ്ങള്‍ കൊണ്ട് ഈ രംഗത്ത് ചലനം സൃഷ്ടിക്കുന്നവരുമായ
20 ലേറെ പ്രഭാഷകരാണ് രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തു വരെ നീളുന്ന സമിറ്റിലും അവാര്‍ഡ് ദാന ചടങ്ങിലും പങ്കെടുക്കുന്നത്.

പ്രഗത്ഭരായ പ്രഭാഷകര്‍

സിന്‍ഡിക്കേറ്റ് ബാങ്ക് മാനേ ജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ
മൃത്യജ്ഞയ് മഹാപത്ര, എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍കുമാര്‍, ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ വി.പി നന്ദകുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, ക്ലബ് മില്യണയര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പരേഷ് ജി സംഘാനി, കൊല്‍ക്കത്തയിലെ അറമാമ െസര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഉജ്ജ്വല്‍ കെ ചൗധരി, കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ (ഡെറ്റ്) & ഹെഡ് പ്രോഡക്റ്റ്‌സ് ലക്ഷ്മി അയ്യര്‍ തുടങ്ങിയവരെല്ലാം സമിറ്റില്‍ പ്രഭാഷകരായെത്തും. യൂണിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ രാജ് കിരണ്‍ റായ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് സിഎംഡി അതുല്‍ സഹായ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി ജി മാത്യു, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ്, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് തുടങ്ങിയ നിരവധി പേര്‍ പ്രഭാഷകരായെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹനകുമാര്‍: 90614 80718, വിജയ് കുര്യന്‍ ഏബ്രഹാം: 80865 82510, പ്രവീണ്‍ പി നായര്‍: 90725 70062

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News