ധനലക്ഷ്മി ബാങ്കിന് കഴിഞ്ഞ ത്രൈമാസത്തില്‍ 6.09 കോടി രൂപ ലാഭം

Update: 2020-08-04 10:52 GMT

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ധനലക്ഷ്മി ബാങ്ക് 6.09 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലയളവില്‍ 19.84 കോടിയായിരുന്നു. ലാഭത്തില്‍ കുറവു വന്നെങ്കിലും മൊത്തം വരുമാനത്തില്‍ വര്‍ധനവുള്ളതായി ബാങ്ക് അറിയിച്ചു. കിട്ടാക്കടം നേരിടാനായി 37.02 കോടി രൂപ നീക്കിവച്ചതാണ് ലാഭം കുറയാന്‍ കാരണം എന്ന് ബാങ്ക് വ്യക്തമാക്കുന്നു.

മൊത്തം വരുമാനം മുന്‍കൊല്ലം ഇതേ പാദത്തില്‍ 256.75 കോടിയായിരുന്നത് ഇത്തവണ 278.62 കോടിയായിട്ടുണ്ട്. ഏപ്രില്‍ജൂണ്‍ പാദത്തില്‍ കിട്ടാക്കടം 140 കോടിയാണ് (2.18%).

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News