ഇസാഫ് ബാങ്കിന്റെ ഐപിഒ വരുന്നു

Update: 2020-01-07 06:50 GMT

കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനായുളള കരടുരേഖ ബാങ്ക് സെബിക്ക് സമര്‍പ്പിച്ചു. 976 മുതല്‍ 1,000 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.

പുതിയ ഓഹരികളിലൂടെ 800 കോടി രൂപ സമാഹരിക്കാനാണു പദ്ധതി. ശേഷിച്ച തുകയ്ക്ക് നിലവിലുളള ഓഹരി ഉടമകള്‍ വില്‍പ്പനയ്ക്ക് വയ്ക്കും. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി 300 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കിയേക്കും. ഇത് ഐപിഒ തുകയില്‍ കുറവ് ചെയ്യും. ആക്‌സിസ് ക്യാപിറ്റല്‍, എഡെല്‍വീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ എന്നിവയാണ് ഐപിഒയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News