ഫെഡറൽ ബാങ്ക് എൻബിഎഫ്‌സിയുടെ 45% ഓഹരി വിൽക്കുന്നു 

Update: 2018-10-09 07:47 GMT

ഫെഡറല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഫെഡ്ഫിന) 45 ശതമാനം ഓഹരി വിൽക്കാൻ റിസർവ് ബാങ്ക് അനുമതി.

ട്രൂ നോര്‍ത്ത് എന്ന ഇക്വിറ്റി സ്ഥാപനത്തിനാണ് ഓഹരി വിൽക്കുക. കഴിഞ്ഞ മേയിൽ ഫെഡ്ഫിനയിൽ 26 ശതമാനം നിക്ഷേപം നടത്തുന്നതിന് ഫെഡറല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ട്രൂ നോര്‍ത്തിന് അനുമതി നൽകിയിരുന്നു.

ഇനി ബാങ്കിന്റെ ഷെയർ ക്യാപിറ്റലിന്റെ 45 ശതമാനം വരുന്ന ഓഹരികൾ കൂടി ഈ ഇക്വിറ്റി സ്ഥാപനത്തിന് വാങ്ങാം.

സ്വർണം, പ്രോപ്പർട്ടി എന്നിവയുടെ ഈടിന്മേൽ ബിസിനസുകൾക്കും വ്യക്തികൾക്കും ലോൺ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് (എൻബിഎഫ്‌സി) ഫെഡ്ഫിന. കേരളം തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ര എന്നിവിടങ്ങളിൽ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.

Similar News