സ്വര്‍ണവിലയില്‍ സര്‍വ്വകാല റെക്കോര്‍ഡ്

Update: 2020-01-04 11:12 GMT

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് വില ഇന്ന് 120 രൂപ കൂടി 29680 രൂപയായി. ഗ്രാമിന് 3710 രൂപയാണിന്ന്. നാല് ദിവസത്തില്‍ 680 രൂപ പവന് വര്‍ദ്ധിച്ചു. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്.

യുഎസ് വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്  ആഗോളവിപണിയില്‍ സ്വര്‍ണവില കൂടിയതാണ് ഇവിടെയും വില ഉയരാന്‍ കാരണം.ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1554 ഡോളറാണ് ഇന്നത്തെ നിരക്ക്. ഒറ്റദിവസത്തില്‍ 11 ഡോളര്‍ വര്‍ധിച്ചു. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് സ്വര്‍ണ വിപണിയെ ബാധിക്കുന്നുണ്ട്.

മുപ്പതിനായിരം കോടി രൂപയുടെ സ്വര്‍ണ വ്യാപാരം ഒരു വര്‍ഷം കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2019 ല്‍ വിലയില്‍ 5640 രൂപയുടെ വര്‍ധനയാണ് പവന് ഉണ്ടായത്.വരും ദിവസങ്ങളില്‍ വില ഗ്രാമിന് 4000 കടന്നേക്കുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, മുംബൈയില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 2,000 രൂപയിലധികം ഉയര്‍ന്നു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 2% അഥവാ 838 രൂപ ഉയര്‍ന്ന് 40115 ആയി.  ആഗോള വിലയിലുണ്ടായ വര്‍ധനയും യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകര്‍ച്ചയും ഇതിനു കാരണമാകുന്നുണ്ട്.

ആഗോള വിപണിയില്‍ വെള്ളി വിലയും ഇന്ന് ഉയര്‍ന്നു. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1.7 ശതമാനം അഥവാ 814 രൂപ ഉയര്‍ന്ന് 47,836 രൂപയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News