പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാരിന്റെ 83,000 കോടി

Update: 2018-12-20 12:01 GMT

പൊതുമേഖലാ ബാങ്കുകൾക്ക് വരും മാസങ്ങളിലായി  സർക്കാർ  83,000 കോടി രൂപ നൽകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതോടെ ഈ സാമ്പത്തിക വർഷം ബാങ്കുകൾക്ക് ലഭിച്ച ആകെ റീ-ക്യാപിറ്റലൈസേഷൻ 1.06 ലക്ഷം കോടി രൂപയാകും.   

പൊതുമേഖലാ ബാങ്കുകൾക്ക് സപ്ലിമെന്ററി ഗ്രാന്റിന്റെ ഭാഗമായി 41,000 കോടി നൽകാൻ സർക്കാർ പാർലമെന്റിന്റെ അനുവാദം ഇന്ന് തേടിയിരുന്നു. 

റീ-ക്യാപിറ്റലൈസേഷൻ കൊണ്ട് ബാങ്കുകളുടെ വായ്പ നൽകാനുള്ള ശേഷി വർധിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. പിസിഎ ചട്ടങ്ങളിൽ നിന്ന് പുറത്ത് വരുന്നതിന് ബാങ്കുകളെ ഇത് സഹായിക്കുകയും ചെയ്യും.

ബാങ്കുകളുടെ കിട്ടാക്കടം തിട്ടപ്പെടുത്തുന്ന നടപടി പൂർത്തിയായെന്നും അത് കുറക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

Similar News