എച്ച്ഡിഎഫ്‌സി ബാങ്കും വായ്പാ നിരക്ക് കുറച്ചു

Update: 2019-12-10 11:24 GMT

എച്ച്ഡിഎഫ്‌സി ബാങ്കും വായ്പാ പലിശ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചു. എല്ലാ വായ്പാ കാലാവധികളിലും എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റാണ് (ബിപിഎസ്) കുറച്ചിരിക്കുന്നത്. നവംബറിലും ബാങ്ക് എംസിഎല്‍ആര്‍ 10 ബേസിസ് പോയിന്റ് കുറച്ചിരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്,  പുതിയ നിരക്ക് കുറയ്ക്കല്‍ ഡിസംബര്‍ 7 മുതലാണ്. ഒരു വര്‍ഷ നിരക്ക് 8.15 ശതമാനവും 2 വര്‍ഷത്തെ നിരക്ക് 8.25 ശതമാനവും 3 വര്‍ഷത്തെ നിരക്ക് 8.35 ശതമാനവും ആയിരിക്കും.

ഡിസംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ കാലാവധികളിലുമുള്ള വായ്പാ നിരക്ക് 10 ബിപിഎസ് വെട്ടിക്കുറച്ചതായി എസ്ബിഐ അറിയിച്ചിരുന്നു. ഇതോടെ, എസ്ബിഐയുടെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ പ്രതിവര്‍ഷം 8.00 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി കുറഞ്ഞു. ഒരു മാസത്തേത് എട്ട് ശതമാനത്തില്‍ നിന്ന് 7.85 ശതമാനമായി കുറച്ചു. 3 മാസം വരെയുള്ളതിന്റെ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായും 6 മാസം വരെ 8.10 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായും കുറച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയമ പ്രകാരം 2019 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന എംഎസ്എംഇ, ഭവന, റീട്ടെയില്‍ വായ്പകള്‍ക്കുള്ള എല്ലാ ഫ്‌ളോട്ടിംഗ് റേറ്റ് വായ്പകളുടെയും ബാഹ്യ മാനദണ്ഡമായി റിപ്പോ നിരക്ക് സ്വീകരിക്കാന്‍ എസ്ബിഐ തീരുമാനിച്ചിരുന്നു. പുതിയ വായ്പാനത്തില്‍ റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News