വായ്പാ പലിശ നിരക്കും എസ്.ബി.ഐ കുറച്ചു

Update: 2020-06-09 05:29 GMT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ പലിശ നിരക്ക് താഴ്ത്തി. വിവിധ പദ്ധതികള്‍ പ്രകാരമുള്ള ഭവന വായ്പകളുടെ തിരിച്ചടവില്‍ ഇതു മൂലം കുറവു വരും. റിസര്‍വ് ബാങ്ക് മെയ് മാസത്തില്‍ റിപ്പോ നിരക്ക് 40 ബിപിഎസ് കുറച്ചതിനെ തുടര്‍ന്നുള്ള നടപടിയാണിത്.എസ്ബിഐ നിക്ഷേപ നിരക്ക് മെയ് മാസത്തില്‍ രണ്ടുതവണ കുറച്ചിരുന്നു.

എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടിംഗ് റേറ്റ്‌സ് ) പ്രകാരമുള്ള വായ്പകളുടെ നിരക്ക് 25 ബിപിഎസ് ആണ് നാളെ മുതല്‍ കുറയുന്നത്,  7.25 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേക്ക്. ബാങ്കിന്റെ എംസിഎല്‍ആറില്‍ തുടര്‍ച്ചയായി പതിമൂന്നാമത്തെ കുറവാണിതെന്ന് എസ്ബിഐ അറിയിച്ചു.

റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) ജൂണ്‍ 1 മുതല്‍ 6.65 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി കുറച്ചിട്ടുണ്ട്. ബാഹ്യ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് (ഇബിആര്‍) ഇപ്പോഴത്തെ 7.05 ശതമാനത്തില്‍ നിന്ന ജൂലൈ 1 മുതല്‍ 6.65 ശതമാനമായി താഴും.

എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടിംഗ് റേറ്റ്‌സ് ) പ്രകാരമുള്ള 30 വര്‍ഷത്തെ 25 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവിന്മേല്‍ ഇതോടെ പ്രതിമാസം ഏകദേശം 420 രൂപ കുറയും. ഇബിആര്‍ / ആര്‍എല്‍എല്‍ആറില്‍ വരുന്ന കുറവ് 660 രൂപയോളവും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News