കാര്‍ഷിക മേഖലക്ക് പ്രത്യേക വായ്പ പദ്ധതിയുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

Update: 2020-04-23 06:43 GMT

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കോവിഡ് 19 ദുരിതാശ്വാസ നടപടിയായി കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക വായ്പാ പാക്കേജ് പ്രഖ്യാപിച്ചു. പൗള്‍ട്രി, ക്ഷീര, മത്സ്യബന്ധനം, മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍, കോള്‍ഡ് സ്‌റ്റോറേജ്, റൂറല്‍ ഗോഡൗണ്‍ തുടങ്ങിയ മേഖലകളിലെ നിലവിലുള്ള എല്ലാ വായ്പക്കാര്‍ക്കും വര്‍ക്കിങ് ക്യാപിറ്റല്‍ ഡിമാന്‍ഡ് ലോണ്‍ അഗ്രി (ഡബ്ല്യുസിഡിഎല്‍അഗ്രി) ലഭിക്കും.

2020 ജൂണ്‍ 30 വരെ കാലാവധിയുള്ള പദ്ധതിയില്‍ ക്യാഷായോ ഓവര്‍ ഡ്രാഫ്റ്റായോ വായ്പ അനുവദിക്കും. ബാങ്കിന്റെ ചട്ടമനുസരിച്ച് 2020 മാര്‍ച്ച് വരെ നിലവിലുള്ളതും സജീവവുമായ അക്കൗണ്ടുകള്‍ക്ക് മാത്രമേ വായ്പാ സൗകര്യം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.

വായ്പ സൗകര്യത്തിനായി ബ്രാഞ്ചില്‍ നേരിട്ടോ ഇമെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സ്വീകരിച്ച് ആറു പ്രവൃത്തി ദിവസത്തിനുള്ളില്‍ ബാങ്ക് വായ്പ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ആറു മാസത്തെ പ്രാരംഭ മൊറട്ടോറിയത്തിന് ശേഷം ആറു പ്രതിമാസ തവണകളായി ക്യാപിറ്റല്‍ ഡിമാന്‍ഡ് ലോണ്‍ തിരിച്ചടയ്ക്കാനാകും. സ്‌കീമിന് കീഴിലുള്ള വായ്പക്കാരില്‍ നിന്ന് പ്രോസസിങ് ഫീസോ പ്രീപെയ്‌മെന്റ് പിഴയോ ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News