മണപ്പുറം ഫിനാന്‍സ് ത്രൈമാസ അറ്റാദായ വര്‍ധന 82 ശതമാനം

Update: 2019-11-07 05:58 GMT

സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 402.28 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 221.39 കോടി രൂപയില്‍ നിന്നും ഇത്തവണ 82 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം 334.72 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം വരുമാനം 26.85 ശതമാനം ഉയര്‍ന്ന് 1,286.78 കോടി രൂപയായി. 2 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് 0.55 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. എല്ലാ മേഖലകളിലും തന്നെ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കമ്പനിക്കു കഴിഞ്ഞതായി എംഡിയും സിഇഒയുമായ വി.പി.നന്ദകുമാര്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News