മുത്തൂറ്റ് ഓഹരിക്ക് വീണ്ടും കുതിപ്പ്

Update: 2020-02-24 11:59 GMT

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പ് 27 ശതമാനം.ഇന്ന് ബിഎസ്ഇയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 945.75 രൂപയിലെത്തിയ ശേഷമാണ് 934.55 ല്‍ ക്‌ളോസ് ചെയ്തത്. കമ്പനിയുടെ വിപണി മൂലധനം 37,800 കോടി രൂപയായി ഉയര്‍ന്നു.

സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധന

മുത്തൂറ്റ് ഫിനാന്‍സ് സ്റ്റോക്കിന് അനുകൂലമായെന്ന വിപണി വൃത്തങ്ങള്‍

പറഞ്ഞു.ഡോളര്‍ ബോണ്ടിലൂടെ 550 മില്യണ്‍ ഡോളര്‍ (ഏകദേശം 3,900 കോടി രൂപ)

സമാഹരിക്കാന്‍ ഈയിടെ കമ്പനിക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍

കമ്പനി മൂന്നു വര്‍ഷത്തെ ബോണ്ടിലൂടെ 450 മില്യണ്‍ ഡോളറും  സമാഹരിച്ചു.

ഡിസംബര്‍

അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 66 ശതമാനം

ഉയര്‍ന്ന് 803 കോടി രൂപയായി. 2018 ലെ ഇതേ കാലയളവില്‍ ഇത് 485 കോടി

രൂപയായിരുന്നു. 2019-20 ലെ ഈ പാദത്തില്‍ മൊത്തം വരുമാനം 35 ശതമാനം

ഉയര്‍ന്ന് 2,313 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 1,717 കോടി രൂപയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News