ഐഡിബിഐ അസറ്റ് മാനേജ്മെന്റ് ഏറ്റെടുക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

Update: 2019-11-19 15:30 GMT

മ്യൂച്വല്‍ ഫണ്ട് കമ്പനിയായ ഐഡിബിഐ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിനെ മുത്തൂറ്റ് ഫിനാന്‍സ് ഏറ്റെടുക്കുന്നു. ബൈന്റിങ് ഓഫര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.മുത്തൂറ്റ് ഫിനാന്‍സിനെ കൂടാതെ വികാസ് ഖമേനിയുടെ കര്‍ണേലിയന്‍ കാപ്പിറ്റല്‍ അഡൈ്വസറും ഐഡിബിഐ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിനു വേണ്ടി ബൈന്റിങ് ഓഫര്‍ നല്‍കിയിരുന്നു.

എല്‍ഐസിയുടെ സ്വകാര്യ മേഖലയിലുള്ള സ്ഥാപനമാണ് ഐഡിബിഐ ബാങ്ക്. ഇവര്‍ പ്രധാന ബിസിനസായ ബാങ്കിങ് മാത്രം നിലനിര്‍ത്തി ബാക്കി ബിസിനസുകള്‍ കയ്യൊഴിയുന്നതിന്റെ ഭാഗമാണ് പുതിയ വില്‍പ്പന. 2019 മാര്‍ച്ച് 31 കണക്കുകള്‍ പ്രകാരം ഐഡിബിഐ അസറ്റ് മാനേജ്മെന്റിലെ 66.7% ഓഹരികളും ഐഡിബിഐ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ആന്റ് സെക്യൂരിറ്റീസ് ഹോള്‍ഡിങ്ങിലെ 33.33% ഓഹരികളും ഐഡിബിഐ ബാങ്കിന്റേതാണ്.

ഇക്വിറ്റി,ഡെറ്റ്,ഹൈബ്രിഡ് ,ഗോള്‍ഡ് വിഭാഗങ്ങളിലായി 22 നിക്ഷേപ പദ്ധതികളാണ് ഐഡിബിഐ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിനുള്ളത്. 2018-19 കണക്കുകള്‍ അനുസരിച്ച് 6238 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.

Similar News