അറസ്റ്റിലായ പി.എം.സി ബാങ്ക് എം.ഡിക്കു ജാമ്യമില്ല; പൊലീസ് ചോദ്യം ചെയ്തു തുടങ്ങി

Update: 2019-10-05 05:20 GMT

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി എം സി) ബാങ്ക് വായ്പാ തട്ടിപ്പില്‍ ഇന്നലെ അറസ്റ്റിലായ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസിനെ അടുത്ത ബുധനാഴ്ച വരെ തെളിവെടുപ്പിനായി പൊലീസിനു വിട്ടുകൊടുത്തുകൊണ്ട് കോടതി ഉത്തരവായി. പ്രാഥമിക ജാമ്യാപേക്ഷ കോടതി അനുവദിച്ചില്ല.

6500 കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് മലയാളിയായ ജോയ് തോമസിനെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്(എച്ച്.ഡി.ഇ.എല്‍) ഡയറക്ടര്‍ രാകേഷ് വാധവാനും മകന്‍ സാരംഗ് വാധവാനും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. പിഎംസി ബാങ്കില്‍നിന്ന് വായ്പ എടുത്ത നിര്‍മാണ കമ്പനിയാണ് എച്ച് ഡി ഇ എല്‍. ഇന്നലെ രാത്രി മുതല്‍ ജോയ് തോമസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു തുടങ്ങി.

Similar News