'ബൗൺസേഴ്‌സി'നെ നിയമിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല

Update: 2019-07-01 11:01 GMT

ഉപഭോക്താക്കളില്‍ നിന്ന് വായ്പാ കുടിശിക തിരിച്ചു പിടിക്കാന്‍ 'ബൗൺസേഴ്‌സി'നെ നിയമിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു.

റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും മതിയായ പോലീസ് വേരിഫിക്കേഷനു ശേഷം മാത്രമേ നിയമിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ബലമായി വായ്പാ കുടിശിക തിരിച്ചു പിടിക്കാന്‍ ബൗൺസേഴ്‌സിനെ നിയമിക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള 'ഗൈഡ്‌ലൈന്‍സ് ഫോര്‍ ഫെയര്‍ പ്രാക്ടീസ് കോഡ് ഫോര്‍ ലെന്‍ഡേഴ്‌സ്' ബാങ്കുകള്‍ അനുസരിക്കണം. അതുപ്രകാരം വായ്പക്കാരെ നിര്‍ബന്ധിക്കുന്നതും വായ്പ തിരിച്ചു പിടിക്കാന്‍ ബലം പ്രയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്,'' താക്കൂര്‍ പറഞ്ഞു.

വായ്പക്കാരില്‍ നിന്ന് ഇതേകുറിച്ച് പരാതികള്‍ ലഭിച്ചാല്‍ ബാങ്കുകളെ വിലക്കുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar News