മൊറട്ടോറിയം: കാര്‍ഷിക വായ്പകള്‍ക്ക് പിഴപലിശയില്ല

Update: 2020-04-21 11:18 GMT

കാര്‍ഷിക വായ്പകള്‍ക്കടക്കം മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ഷകരുടെ ആശങ്കയ്ക്ക് വിരാമമിട്ട്, പിഴ പലിശ അടയ്‌ക്കേണ്ടതില്ലെന്ന ഉത്തരവുമായി റിസര്‍വ് ബാങ്ക്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നല്‍കിയ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നവര്‍ അടയ്ക്കാനുള്ള തുകയ്ക്ക് പിഴ പലിശ അടയ്‌ക്കേണ്ടി വരുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് തീരുമാനം.

മേയ് അവസാനം വരെയാണ് പിഴ പലിശയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തേ പ്രഖ്യാപിച്ച പലിശയിളവ് കര്‍ഷകര്‍ക്ക് തുടര്‍ന്നും ലഭ്യമാകുകയും ചെയ്യും. കാര്‍ഷിക വായ്പകള്‍ക്ക് നേരത്തെ രണ്ടു ശതമാനം പലിശയിളവ് പ്രഖാപിച്ചിരുന്നു. ഇതിനു പുറമേ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശതമാനം കൂടി ഇളവ് അനുവദിച്ചിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് പല കര്‍ഷകര്‍ക്കും വായ്പയടക്കാന്‍ ബാങ്കുകളിലെത്താന്‍ സാധിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News