2000 രൂപ നോട്ട് പിന്‍വലിക്കാന്‍ ആലോചിച്ചിട്ടില്ല: കേന്ദ്രമന്ത്രി

Update: 2020-03-18 06:36 GMT

രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര

സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂര്‍

ലോക്സഭയില്‍ പറഞ്ഞു. നിലവില്‍ 7.40 ലക്ഷം കോടി രൂപയാണ് രാജ്യത്ത്

പ്രചാരത്തിലുള്ള 2000 രൂപാ നോട്ടുകളുടെ മൊത്തം മൂല്യം.

2000

രൂപയ്ക്ക് ചില്ലറ കിട്ടാന്‍ പ്രയാസമാണെന്ന് വ്യാപക പരാതി ഉയര്‍ന്ന

പശ്ചാത്തലത്തില്‍ എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍

എ.ടി.എമ്മുകളില്‍ 200, 500 രൂപാ നോട്ടുകള്‍ നിറയ്ക്കുന്നുണ്ട്. ഇത്

ജനങ്ങള്‍ക്ക് സഹായകമാണെന്നും മന്ത്രി പറഞ്ഞു.

1.96

ലക്ഷം കോടി രൂപയാണ് രാജ്യത്ത് പ്രചാരത്തിലുള്ള 100 രൂപാ നോട്ടുകളുടെ

മൊത്തം മൂല്യം. 50 രൂപ നോട്ടിന്റെ മൊത്തം മൂല്യം 43,784 കോടി രൂപയും.

പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എമ്മില്‍ നിന്നുള്‍പ്പെടെ 2000 രൂപാ നോട്ടുകള്‍

ഒഴിവാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News