ഈ മാസം 31 നകം ചിപ് കാര്‍ഡ് വാങ്ങണമെന്ന് എസ്.ബി.ഐ

Update: 2019-12-03 11:17 GMT

2019 ഡിസംബര്‍ 31 നകം പഴയ എ.ടി.എം കാര്‍ഡ് ഒഴിവാക്കി പുതിയ ചിപ് കാര്‍ഡ് വാങ്ങണമെന്ന് എസ്ബിഐ നിര്‍ദ്ദേശിച്ചു. പഴയ മാഗ്‌നറ്റിക് സ്ട്രിപ്പുള്ള മാഗ്‌നെറ്റിക് സ്ട്രിപ് എ.ടി.എം./ഡെബിറ്റ് കാര്‍ഡുകളില്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയാതാകുന്നതു മൂലമാണിത്.

ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം പഴയ കാര്‍ഡുകള്‍ക്കു പകരം ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ നേരത്ത തന്നെ വിതരണം ചെയ്തിരുന്നു. എങ്കിലും പഴയ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സമയം നീട്ടിനല്‍കിയിട്ടുണ്ട്. 

ഓണ്‍ലൈന്‍ വഴിയോ ബാങ്കിന്റെ ശാഖയിലെത്തിയോ പുതിയ കാര്‍ഡിനായി അപേക്ഷിക്കാം. സൗജന്യമായാണ് പുതിയ കാര്‍ഡ് നല്‍കുക. പുതിയ കാര്‍ഡിന് ചാര്‍ജ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തെളിവു സഹിതം ഇക്കാര്യമറിയിച്ചാല്‍ പണം തിരിച്ചുനല്‍കുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ വിലാസം കൃത്യമായിരിക്കണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ മാത്രമേ കാര്‍ഡ് തപാലില്‍ അയയ്ക്കൂ. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ മൊബൈല്‍ നമ്പറും നല്‍കണം.

എസ്ബിഐ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാം. റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ക്ലിക്ക് ചെയ്യണം.
ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക, അക്കൗണ്ട് തിരഞ്ഞെടുത്ത് പേര് നല്‍കി കാര്‍ഡ് തിരഞ്ഞെടുക്കുക, ടേംസ് ആന്റ് കണ്ടീഷന്‍സില്‍ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക എന്നിവയാണ് അടുത്ത ഘട്ടങ്ങള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News