പി.എം.സി. ബാങ്ക് നിക്ഷേപകര്‍ സമര പാതയില്‍

Update: 2019-10-15 05:39 GMT

റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി. ബാങ്ക്) നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 25000 രൂപ ആയിരുന്നത് 40000 ആയി ഉയര്‍ത്തി. വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിക്ഷേപത്തുക പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിക്ഷേപകര്‍ സമരപാതയിലാണ്. നഗരത്തിലെ എസ്പ്ലനേഡ് കോടതിക്കു മുന്നില്‍ അവര്‍ ധര്‍ണ നടത്തി. നിക്ഷേപത്തുക പൂര്‍ണമായി തിരിച്ചുലഭിക്കണമെന്നതാണ് ആവശ്യം.കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞയാഴ്ച നിക്ഷേപകരുമായി ചര്‍ച്ച നടത്തിയിരുന്നു. മറ്റേതെങ്കിലും ബാങ്കുമായി പി.എം.സി. ബാങ്കിനെ ലയിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.

ബാങ്കിന്റെ മലയാളിയായ മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് റിമാന്‍ഡിലാണ്. ജുനൈദ് എന്ന പേരില്‍ മതം മാറിയ ഇയാളുടെ മുംബൈയിലും താനെയിലുമായുള്ള നാലു ഫ്ളാറ്റുകള്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടി.ഇതിലൊന്ന് ആദ്യഭാര്യയിലെ മകന്റെ പേരിലാണ്. ജോയ് തോമസിനു രണ്ടാം ഭാര്യയില്‍ 10 വയസുള്ള മകനും 11 വയസുള്ള വളര്‍ത്തുമകളുമുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

Similar News